കണ്ണൂര്‍: വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്‍നിര പോരാളി പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമന്‍ ഇളയതിന്റെ മക്കള്‍ കെ.ആര്‍. സാവിത്രി അന്തര്‍ജനത്തിനും സരോജിനി അന്തര്‍ജനത്തിനും ഇനി വാടകവീട്ടില്‍ കഴിയേണ്ട. ഇവര്‍ക്കു വീടുവയ്‌ക്കാന്‍ പാണപ്പുഴ ഭൂദാനം ഭൂമിയില്‍ കേരള സര്‍വോദയ മണ്ഡലം 20 സെന്റ് സ്ഥലം നല്കി.
സാമൂഹ്യ നവോത്ഥാനത്തിനുവേണ്ടി സഹനസമരം നടത്തിയ രാമന്‍ ഇളയതിന്റെ മക്കള്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വാടകവീട്ടില്‍ കഴിയുന്നതിനെക്കുറിച്ച് ജന്മഭൂമി വാര്‍ഷിക പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ ഇരുട്ടുനിറഞ്ഞ ജീവിതം വായിച്ചറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായിക്കാനെത്തി. വീടുവയ്‌ക്കാന്‍ സ്ഥലം നല്കാമെന്ന് കേരള സര്‍വോദയ മണ്ഡലം പ്രഖ്യാപിച്ചപ്പോള്‍ വീടുനിര്‍മാണത്തിനും സംഘടന മുന്നോട്ടു വന്നിട്ടുണ്ട്.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കെ. സുധാകരന്‍ എംപി ഭൂമിയുടെ രേഖ സാവിത്രി അന്തര്‍ജനത്തിന് കൈമാറി. സരോജിനി അന്തര്‍ജനത്തിന്റെ മകന്‍ അനില്‍കുമാറിനൊപ്പമാണ് അവര്‍ ചടങ്ങിനെത്തിയത്. സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ഗാന്ധി സെന്റിനറി മെമ്മോറിയല്‍ പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാര്‍, ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡന്റ് ടി.പി.ആര്‍. നാഥ്, സെക്രട്ടറി രാജന്‍ തിയറേത്ത്, മഹാത്മാ മന്ദിരം ജനറല്‍ സെക്രട്ടറി സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post