ചെട്ടികുളങ്ങര: ഭൂമിയും ഭവനവും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരിൽ ഉറപ്പാക്കുന്ന യജ്ഞ പദ്ധതിയാണ് സേവാഭാരതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ‘ ഭൂദാനം ശ്രേഷ്ഠ ദാനം ‘പദ്ധതിയെന്ന് ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. ഇ.പി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മൂലക്കാട്ട് കുടുംബത്തിൽ നിന്ന് ലഭിച്ച ഭൂമി ഭൂരഹിതരായ 5 കുടുംബങ്ങൾക്ക് ഭൂമി കൈമാറുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സേവാഭാരതി ജില്ലാ പ്രസിഡൻ്റ് ഡോ. സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരിവിഭാഗ് കാര്യവാഹ് ജി. വിനു സേവാ സന്ദേശം നൽകി. ചടങ്ങിൽ വച്ച് അഞ്ച് കുടുംബങ്ങൾക്ക് അഞ്ച് സെൻ്റ് ഭൂമി വീതമുള്ള ആധാരങ്ങൾ കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി എ. അനീഷ് , ജില്ലാ രക്ഷാധികാരി ഡി. മുകുന്ദൻ കുട്ടി നായർ, മൂലക്കാട്ട് കുടുംബാംഗങ്ങളായ ശശീധരൻ പിള്ള, ഡോ. ഗോപകുമാർ, സംഘടന സെക്രട്ടറി എസ്സ്. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ ആർ. രാജേഷ്, അഡ്വ. സോനു ഉത്തമൻ, ചെട്ടികുളങ്ങര യൂണിറ്റ് പ്രസിഡൻ്റ് സുനിത വേണു, സെക്രട്ടറി ജി. ജയകൃഷ്ണൻ എന്നിവരും, സേവാഭാരതി യൂണിറ്റ്, ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
Discussion about this post