കോഴിക്കോട്: സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്‌കൃതോത്സവത്തിലും അറബി സാഹിത്യോത്സവത്തിലും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വൈകിയ വേളയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ആശാസ്യമല്ലെന്ന് എന്‍ടിയു.
സാധാരണയായി പൊതുമത്സരവിഭാഗത്തിനു പുറമേ, ഭാഷ പഠിക്കുന്ന കുട്ടികള്‍ക്ക് സംസ്‌കൃതം, അറബി വിഭാഗങ്ങളില്‍ പ്രത്യേകമായി പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ മാന്വല്‍ പ്രകാരം സംസ്‌കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവയിലായി ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലുമേ പങ്കെടുക്കാനാവൂ. നേരത്തേ പൊതുവിഭാഗത്തില്‍ അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടിക്ക് സംസ്‌കൃതോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും പങ്കെടുക്കാമായിരുന്നു കലോത്സവത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നത് അഞ്ച് ഇനങ്ങളായി നിജപ്പെടുത്തുമ്പോള്‍ കുട്ടികള്‍ സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും തള്ളിക്കളയും.സംസ്‌കൃതം, അറബി ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇനങ്ങളില്‍ സ്വതന്ത്രമായി മത്സരങ്ങള്‍ നടത്തിയിരുന്നത്.
മാന്വല്‍ പരിഷ്‌കരണത്തിലെ മാറ്റങ്ങള്‍ കാരണം ഭാഷാ അദ്ധ്യാപക തസ്തികകള്‍ പോലും നഷ്ട്‌പ്പെടുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ മേഖലയിലെ ഏത് പരിഷ്‌ക്കരണവും അവസാനം അദ്ധ്യാപക-വിദ്യാര്‍ത്ഥി ദ്രോഹ നടപടികളിലേക്കാണ് വഴി തുറക്കുന്നത്. അദ്ധ്യാപക സംഘടനകളോട് കൂടിയാലോചനകള്‍ നടത്താതെ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പറഞ്ഞു.
Discussion about this post