പ്രയാഗ്രാജ്: 2025ലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന പണ്ഡിറ്റുകള്‍ ആധാറോ വോട്ടര്‍ കാര്‍ഡോ അടക്കമുള്ള ഐഡി കാര്‍ഡുകള്‍ കാണിക്കണമെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി). സനാതന ധര്‍മ്മവിശ്വാസികള്‍ അല്ലാത്തവര്‍ പ്രദേശത്ത് ഭക്ഷണശാലകള്‍ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നും പരിഷത്ത് വ്യക്തമാക്കി. അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് രവീന്ദ്ര പുരിയുടെ നേതൃത്വത്തില്‍ പ്രയാഗ്രാജിലെ ദരഗഞ്ച് നിരഞ്ജനി അഖാഡ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. 2025 ജനുവരി 13നാണ് മഹാകുംഭ. കുംഭമേള സംഘാടകരായ 13 അഖാഡകളുടെ സംയുക്ത സമിതിയാണ് എബിഎപി.
രാജ്യത്ത് സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശക്തികള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ കുംഭമേളയുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കും. കുംഭമേളയുമായി ബന്ധപ്പെട്ട ഷാഹി സ്നാന്‍, രാജ്സി സ്നാന്‍, പേഷ്വായ് മുതല്‍ ‘ഛവാനി പ്രവേശന്‍എന്നിങ്ങനെയുള്ള ഉറുദു പദങ്ങള്‍ക്ക് പകരം ഹിന്ദി പദങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മഹന്ത് രവീന്ദ്രപുരി അറിയിച്ചു.
Discussion about this post