ഹൈദരാബാദ്(തെലങ്കാന): ഷംഷാബാദ് എയര്‍പോര്‍ട്ട് കോളനിയിലെ ഹനുമാന്‍ ക്ഷേത്രത്തിനെ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍. ക്ഷേത്രത്തിലെ നവഗ്രഹ വിഗ്രഹങ്ങള്‍ അക്രമികള്‍ തകര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷംഷാബാദ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡിസിപി ഓഫീസിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
തിങ്കളാഴ്ചയാണ് ക്ഷേത്രത്തിന് നേരെ അക്രമം നടന്നത്. രണ്ട് ദിവസം പിന്നിട്ടിട്ടും തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് വാദം.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം പ്രതിജ്ഞാ ബദ്ധമാണെന്ന് ഷംഷാബാദിലെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ഡോ. രവിനുതല ശശിധര്‍ പറഞ്ഞു. അക്രമികളെ കണ്ടെത്താത്ത പോലീസ് പ്രതിഷേധം തടയാനാണ് ശ്രമിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ ക്ഷേത്രങ്ങളെ ലക്ഷ്യമിടുകയാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതിന് ശേഷം അക്രമികള്‍ക്ക് എന്തുമാകാമെന്ന അവസ്ഥയാണെന്ന് രവിനുതല ശശിധര്‍ പറഞ്ഞു.
രക്ഷാപുരത്തെ ഭൂലക്ഷ്മി ക്ഷേത്രം, ശിവാജി നഗറിലെ മാതാജി ക്ഷേത്രം, അംബര്‍പേട്ടിലെ മാതാ ക്ഷേത്രം എന്നിവയ്ക്ക് നേരെ അടുത്തിടെയാണ് അക്രമം നടന്നത്. പ്രതികള്‍ക്ക് മാനസികാരോഗ്യം ആരോപിച്ച് രക്ഷപ്പെടാന്‍ അവസരം നല്കുകയാണ് പോലീസെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഡിസിപി രാജേഷ്, എസിപി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ ഷംഷാബാദ് പോലീസ് വിന്യസിച്ചിട്ടുണ്ട്.
Discussion about this post