ന്യൂദല്‍ഹി: റഡാറിനും കണ്ടെത്താനാവാത്ത ഖാര്‍ഗ കാമികേസ് ഡ്രോണ്‍ വികസിപ്പിച്ച് ഭാരത സൈന്യം. 30,000 രൂപ ചെലവിലാണ് നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ആഗസ്തിലാണ് ഇത് രൂപകല്പന ചെയ്തത്. രഹസ്യാന്വേഷണം, നിരീക്ഷണം, കൃത്യമായ ആക്രമണങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത അതിവേഗ ആകാശ വാഹനമായ ഖാര്‍ഗയില്‍ ജിപിഎസ്, ഒന്നര കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹൈ-ഡെഫനിഷന്‍ ക്യാമറ, കൗണ്ടര്‍ ജാമിങ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ 40 മീറ്റര്‍ വേഗതയും കുറഞ്ഞ ഭാരവുമാണ് സവിശേഷതകള്‍. 700 ഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയും.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാനമായ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് പൈലറ്റുമാര്‍ തങ്ങളുടെ വിമാനങ്ങള്‍ സഖ്യസേനയുടെ കപ്പലുകളിലും വിമാനങ്ങളിലും ഇടിച്ചുകയറ്റി ചാവേര്‍ ആക്രമണം നടത്തിയതില്‍ നിന്നാണ് കാമികേസ് ദൗത്യങ്ങളുടെ ആശയം പിറന്നത്.
Discussion about this post