ഭോപാല്‍ (മധ്യപ്രദേശ്): രാഷ്ട്രീയ നേട്ടത്തിനും പ്രശസ്തിക്കും ചരിത്രത്തില്‍ പേര് വരാനും വേണ്ടിയല്ല സേവനം നടത്തേണ്ടതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുഹാസ്റാവു ഹിരേമഠ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തോട്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഭോപാല്‍ രവീന്ദ്രഭവനില്‍ സംഘടിപ്പിച്ച സേവനം, അര്‍ത്ഥവത്തായ ജീവിതത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്‍ പേര് വരിക കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴാണ്. സേവനത്തിനും നന്മയ്ക്കും പ്രാധാന്യം കുറവാണ്. എത്ര വര്‍ഷം കഴിഞ്ഞാലും ക്രിമിനല്‍ സംഭവങ്ങള്‍ എല്ലായിടത്തും പരാമര്‍ശിക്കപ്പെടുന്നു എന്നതാണ് അവസ്ഥ. തെറ്റ് തിരുത്താന്‍ ഇത് ആവശ്യമാണ്. എന്നാല്‍ പ്രേരണ ജ്വലിപ്പിക്കുന്ന സദ്‌വാര്‍ത്തകള്‍ക്കും ഇടം നല്കണം, ഹിരേമഠ് പറഞ്ഞു. ഭോപാല്‍ ഐഐടി ഡയറക്ടര്‍ അശുതോഷ് കുമാര്‍ സിങ് ആയിരുന്നു വിശിഷ്ടാതിഥി, മധ്യപ്രദേശ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി രോഹിത് ആര്യ അധ്യക്ഷത വഹിച്ചു.
Discussion about this post