കൊച്ചി: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറിവരുന്നതിനാല്‍ ലേബര്‍ നിയമ പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ട സ്ത്രീകള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയാറാവുമ്പോള്‍ തൊഴിലിടങ്ങളില്‍ പല സ്ഥലത്തും പ്രാഥമിക കാര്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളോ, മതിയായ സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലുടമകള്‍ വളരെ ഗൗരവപൂര്‍വ്വം ഇക്കാര്യം പരിഗണിക്കണം, സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹിയോഗം ഹിന്ദു ജഗരണ്‍ മഞ്ച് അഖില ഭാരതീയ മഹിളാ സുരക്ഷ പ്രമുഖ് ഡോ. നിവേദിത ശര്‍മ്മ ഉദ്ഘാടനം ചെയ്തു. അഹല്യാബായി ഹോള്‍ക്കറുടെ ത്രിശതാബ്ദിയുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളില്‍ മഹിളാ സംഗമം നടത്താനും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്ക് എതിരെ ജില്ലാ കേന്ദ്രങ്ങളില്‍ വാഹന പ്രചരണ ജാഥ നടത്താനും യോഗം തീരുമാനിച്ചു.
ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജ്ജനം, ജനറല്‍ സെക്രട്ടറിമാരായ ഡോ. സിന്ധു രാജീവ്, അഡ്വ. ജമുന കൃഷ്ണകുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് രമണി ശങ്കര്‍, സെക്രട്ടറിമാരായ ഉഷാദേവി, യമുന വത്സന്‍, ശോഭ സുന്ദരം, ഗിരിജ പി.കെ, വൈസ് പ്രസിഡന്റ് ദീപ ഉണ്ണികൃഷ്ണന്‍, സമിതി അംഗം ഷൈന പുഷ്പാകരന്‍ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സെക്രട്ടറി സാബു ശാന്തി എന്നിവര്‍ പങ്കെടുത്തു.
Discussion about this post