പൂനെ: ഛത്രപതി ശിവാജിയുടെ ഗുരു സമർത്ഥ രാമദാസിൻ്റെ പാദുകപൂജയിൽ ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് പങ്കുചേർന്നു. സജ്ജൻഗഡിലെ ശ്രീ സമർത്ഥ രാംദാസ് മണ്ഡപത്തിലായിരുന്നു ചടങ്ങ്. മുഗളാധിപത്യത്തിനെതിരെ പോരാടി വിജയിച്ച് നേടിയ ഹിന്ദു സാമ്രാജ്യം പ്രേരണയും ആദർശവുമായ ഗുരു സമർത്ഥ രാമദാസിന് സമർപ്പിച്ചാണ് ഛത്രപതി ശിവാജി ക്ഷേമരാജ്യഭരണം നയിച്ചതെന്നാണ് ചരിത്രം. സ്വാമിയുടെ പാദുകയെ പൂജിച്ചു.
മുന്നൂറ് വർഷത്തിലേറെയായി തുടരുന്ന പാദുകപൂജാ യാത്രയിലും ഭിക്ഷാടനത്തിലും പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. സമർഥ് രാംദാസ സ്വാമികളുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും മഹത്വം രാജ്യമൊട്ടാകെ പ്രചരിക്കണം. കർമ്മം, ആരാധന, വിജ്ഞാനം, മോക്ഷം എന്നീ നാല് തത്ത്വങ്ങളിൽ അധിഷ്ഠിതമായ സമർപ്പിത ജീവിത വ്യവസ്ഥയെക്കുറിച്ചുള്ള സമർത്ഥ രാമദാസിൻ്റെ ആശയങ്ങൾ വ്യാപിപ്പിക്കണം. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് എല്ലാ ഉത്സവങ്ങളുടെയും ലക്ഷ്യം. അതിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണം, അദ്ദേഹം പറഞ്ഞു.
ശ്രീ സമർത്ഥ രാംദാസ് സ്വാമി സൻസ്ഥാനാണ് പാദുകപൂജയും ഭിക്ഷായാത്രയും 377 വർഷമായി നടത്തിപ്പോരുന്നത്. യാത്ര 26 ന് സമാപിക്കും.
പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് പ്രൊഫ. സുരേഷ് നാനാ ജാദവ്, സജ്ജൻഗഢ് ശ്രീ രാംദാസ് സ്വാമി ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ഭൂഷൺ സ്വാമി വേദമൂർത്തിയും പങ്കെടുത്തു.
Discussion about this post