കൊച്ചി: എം ടി മലയാള സിനിമയിലും ശ്യാം ബെനഗൽ ഹിന്ദി മേഖലയിലും സിനിമയിൽ പുതു ചിന്തകൾ കടത്തിവിട്ട പ്രമുഖരാണെന്ന് തിര ഫിലിം ക്ലബ്ബ് കൊച്ചി നടത്തിയ എം ടി – ശ്യാം ബെനഗൽ അനുസ്മരണ പരിപാടിയിൽ സംവാദകർ അഭിപ്രായപ്പെട്ടു.
എം ടിയുടെ വരികൾ സാധാരണക്കാരൻ സ്വീകരിച്ചത് അതിലുള്ള ജനകീയ സംഭാഷണശൈലിയും പുതുമയുള്ള സന്ദേശങ്ങളും കാരണമാണെന്ന് പ്രമുഖ പത്രപ്രവർത്തകൻ എം വി ബെന്നി അഭിപ്രായപ്പെട്ടു.
അതുപോലെ തന്നെ ഹിന്ദി സിനിമ കമ്പോള ലക്ഷ്യത്തിൽ മുന്നേറിയ കാലത്ത് സമാന്തര സിനിമകളിലൂടെ എഴുപതുകളിൽ മാറ്റം ചൂണ്ടിക്കാട്ടിയ സംവിധായക പ്രതിഭയാണ് ശ്യാം ബെനഗൽ എന്ന് അഡ്വ.അനിൽ ഐക്കര പറഞ്ഞു.
എം ടി അനുസ്മരണ പ്രഭാഷണം എം വി ബെന്നിയും ശ്യാം ബെനഗൽ അനുസ്മരണ പ്രഭാഷണം അഡ്വ.അനിൽ ഐക്കരയും നടത്തുകയായിരുന്നു. തിര ഫിലിം ക്ലബ് കൊച്ചിയുടെ വൈസ് പ്രസിഡൻ്റ് കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശേഷം ജി.അരവിന്ദന്റെ 50 വർഷം തികയ്ക്കുന്ന ഉത്തരായണം സിനിമാപ്രദർശനവും ഉണ്ടായിരുന്നു.
Discussion about this post