നാഗ്പൂര്‍: മനുഷ്യവംശം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിക്കെതിരെ രാജ്യം മുഴുവന്‍ സ്വയംസേവകര്‍ വിവിധ തരം പ്രവര്‍ത്തനലേര്‍പ്പെട്ടിരിക്കുകയാണ് എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹ് ഭയ്യാജിജോഷി പറഞ്ഞു. രാമനവമിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് സ്വയംസേവകര്‍ ജനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. ഒരു ലക്ഷത്തിലധികം സ്വയംസേവകര്‍ പതിനായിരത്തിലധികം സ്ഥലങ്ങളില്‍ സേവാപ്രവര്‍ത്തനത്തിലാണ്. പത്ത്‌ലക്ഷത്തിലധികം വീടുകളില്‍ ഭക്ഷണപ്പൊതികളും പച്ചക്കറികളും, ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും ശുചീകരണ സാധനങ്ങളുമായി സ്വയംസേവകര്‍ എത്തി. ഏപ്രില്‍ 2ന് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നമ്മള്‍ വ്യത്യസ്തമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മുഴുവന്‍ ജനങ്ങളും കൊറോണ എന്ന ഭീഷണിക്കെതിരെ പടപൊരുതുകയാണ്. പകര്‍ച്ചവ്യാധി പടരുന്നത് തടയുക എന്നതാണ് പരമപ്രധാനം. അതിന് ഡോക്ടര്‍മാരും ഭരണാധികാരികളും പറയുന്നത് നാം അനുസരിക്കണം. ഈ അവസരത്തില്‍ വ്യത്യസ്തയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാന്‍ സ്വയംസേവകര്‍ ശ്രദ്ധിക്കണം. ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സ്വയംസേവകര്‍ രക്തം ദാനംനല്‍കുന്നുണ്ട്. നിരവധി ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളും രോഗികളെ ശുശ്രൂഷിക്കാന്‍ ഏറെബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ സ്വയംസേവകര്‍ ബാധ്യസ്ഥരാണ്.ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. അതുകൊണ്ട് അത്തരത്തിലുള്ള തൊഴിലാളികളുടേയും മറ്റുള്ളവരുടേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയംസേവകര്‍ ശ്രദ്ധിക്കണം. നിരവധി ആളുകള്‍ സഹായിക്കാന്‍ തയ്യാറായിക്കൊണ്ട് മുന്നോട്ടുവരുന്നുണ്ട്. സംഘത്തിന്റെ കൂടെ ചേര്‍ന്ന് സേവാപ്രവര്‍ത്തനം ചെയ്യാന്‍ അവര്‍ തയ്യാറാണ്.അത്തരത്തിലുള്ള ആള്‍ക്കാരെ കണ്ടെത്തി ഒപ്പം കൂട്ടാന്‍ നമ്മള്‍ തയ്യാറാകണം. സന്ദേശത്തില്‍ ഭയ്യാജി ജോഷി പറഞ്ഞു.
Discussion about this post