പ്രയാഗ്‌രാജ്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര മാതാക്കളെ അനുസ്മരിച്ച് മഹാ കുംഭ മേളയിൽ സംസ്‌കാർ ഭാരതിയുടെ ‘രാഷ്ട്രരത്‌ന’ ഘോഷയാത്ര. സെക്ടർ 10 ലെ മഹേശ്വറിൽ നിന്ന് ഗംഗയുടെ തീരത്തേക്ക് നടന്ന ശോഭായാത്രയിൽ ധീരമാതൃശക്തിയുടെ വേഷമണിഞ്ഞ് നൂറ് കണക്കിന് വനിതകൾ അണിനിരന്നു. റാണി ദുർഗാവതി, ലോകമാതാ അഹല്യ ബായ് ഹോൾക്കർ, സാവിത്രി ബായി ഫൂലെ , റാണി ചന്നമ്മ തുടങ്ങി ദേശീയ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ ധീരതയും ബുദ്ധിയും സാമർത്ഥ്യവും പ്രകടമാക്കിയ നവോത്ഥാന നായികമാരുടെ സന്ദേശം ഉയർത്തിപ്പിടിച്ചു.
മീരാഭായിയുടെ 525-ാം ജയന്തി, റാണി ദുർഗവതിയുടെ 500-ാം ജന്മവാർഷികവും ലോകമാതാ അഹല്യ ദേവി ഹോൾക്കറുടെ 300-ാം ജന്മദിനവും ആഘോഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ലായിരുന്നു ശോഭായാത്ര. കലാകാരന്മാർ, ഗായകർ, നർത്തകർ, വാദ്യോപകരണ വാദകർ ചിത്രകാരന്മാർ, നാടക കലാകാരന്മാർ, സംസ്‌കാർ ഭാരതിയ പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും സംസ്‌കാർ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെയും ചേർന്ന് ശോഭായാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
Discussion about this post