മാവേലിക്കര: 2025 ഫെബ്രുവരി 2 മുതൽ 9 വരെയാണ് പുസ്തകോത്സവത്തിൻ്റെ ഒന്നാം എഡിഷൻ ആരംഭിക്കുന്നത്. പുസ്തക പ്രകാശനം, സാഹിത്യസംവാദം സെമിനാർ, ഓപ്പൺഫോറം, രചനാ മത്സരങ്ങൾ, കവി സമ്മേളനം, സാംസ്കാരിക കലാവതരണങ്ങൾ എന്നിവയുമുണ്ടാകും.
മാവേലിക്കര ജോർജിയൻ മൈതാനത്ത് നടക്കുന്ന പരിപാടി ഫെബ്രുവരി 2-ന് വൈകിട്ട് 4.30ന് ബഹു. ഗോവ ഗവർണർ പി. എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ മാവേലിക്കര എം.എൽ.എ എം. എസ് അരുൺകുമാർ പുസ്തകോത്സവ സന്ദേശം നൽകും. നഗരസഭ ചെയർമാൻ കെ. വി ശ്രീകുമാർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഇന്ദിരാ ദാസ്, നഗരസഭ കൗൺസിലർമാരായ രാജൻ മനസ്സ്, എച്ച് മേഘനാഥ്, സംഘാടക സമിതി ട്രഷറർ അഡ്വ: അനിൽ വിളയിൽ എന്നിവർ സംസാരിക്കും.
ഒരാഴ്ച നീളുന്ന പരിപാടികളുടെ ഭാഗമായി ജനു: 26 മുതൽ പാറപ്പുറത്ത് സ്മൃതി, എ ആർ സ്മാരം, ഫൈൻ ആർട്സ് കോളജിലെ രാജാ രവിവർമ്മ പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന, അച്ചൻകോവിലാറിന്റെ തീരത്ത് പുസ്തക സന്ധ്യ എന്നിവ നടന്നു.
പുസ്തകോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ അധ്യക്ഷൻ ജോഷ്വാ മാർ ഇന്നാത്തിയോസ് മെത്രാപോലീത്ത മാവേലിക്കര ബുദ്ധ പ്രതിമയ്ക്ക് മുമ്പിൽ ദീപം തെളിയിച്ച് അക്ഷര പ്രതിജ്ഞയോട നിർവഹിച്ചു.
ഫെബ്രുവരി രണ്ടിന് ഉത്ഘാടന സഭയ്ക്ക് ശേഷം വൈകുന്നേരം 6.45 ന് വർത്തമാനത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. ഷീനാ ജി, ടി.എം സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.
ഏഴുമണിക്ക് വയലിൻ ഫ്യൂഷൻ.
അടുത്ത ദിവസങ്ങളിലായി കഥയരങ്ങ് ഗുരുവന്ദനം, പ്രൊഫ. നരേന്ദ്രപ്രസാദ് സ്മൃതി, പനച്ചൂരാൻ സ്മൃതി, പി പരമേശ്വരൻ സ്മൃതി, വിവിധ വിഷയങ്ങളിർ ചർച്ച, സെമിനാർ സംവാദം എന്നിവ നടക്കും.
വിവിധ സെഷനുകളിലായി മുൻമന്ത്രി ജി സുധാകരൻ, ഫ്രാൻസിസ് റ്റി മാവേലിക്കര, ഡോ. ബി ജയപ്രകാശ് ,വിശ്വൻ പടനിലം, കെ കെ സുധാകരൻ, ഷാനിമോൾ ഉസ്മാൻ, ഡോ. ജെ പ്രമീളദേവി, ഹേമലത മോഹൻ, ജെ. മായാലക്ഷ്മി, വി. ജെ രാജ്മോഹൻ, പ്രൊഫ. വി.ഐ. ജോൺസൺ, ഡോ. ബീന കെ.എം. മുല്ലക്കര രത്നാകരൻ, ഹരികുമാർ ഇളയിടത്ത്, ഏവൂർ സൂര്യകുമാർ, ഡോ. കെ ശിവപ്രസാദ്, സി. പ്രസാദ്, ഡോ. ആർ. ശിവദാസൻപിള്ള, ജി. കെ. മാങ്കുളം, സി.എൻ.എൻ. നമ്പി, രേഖ കെ, കെ. രാജഗോപാൽ, സുരേഷ് മണ്ണാറശാല, ഡോ. മ്യൂസ് മേരി ജോർജ്, രേഖ ആർ താങ്കൾ, പ്രശാന്ത് ബാബു, കൈതപ്രം, കവി സുരേഷ് കൃഷ്ണൻ, ഡോ. സുധാ മേരി തോമസ്, ബിന്ദു ആർ തമ്പി, പ്രജ്ഞാപ്രവാഹ് ദേശീയ കോഡിനേറ്റർ ജെ നന്ദകുമാർ, കെ. രംഗനാഥ് കൃഷ്ണ, ഡോ. സജിത്ത് ഏവൂരേത്ത്, ദേവദാസ് ചിങ്ങോലി, ഡോ. അജയപുരം ജ്യോതിഷ് കുമാർ, കല്ലറ അജയൻ, കാ. ഭാ. സുരേന്ദ്രൻ, കാവാലം ശശികുമാർ, ശ്രീകുമാർ മുഖത്തല, ആർ സഞ്ജയൻ, പാറക്കോട് ഉണ്ണികൃഷ്ണൻ, ടി. ടി പ്രഭാകരൻ, ഡോ. ബെറ്റിമോൾ മാത്യു, ഡോ. എം. ജി ശശിഭൂഷൻ, രാജീവ് ആലുങ്കൽ, കൊല്ലകൽ ജി ദേവകിയമ്മ, സി റഹീം ,ഡോക്ടർ പി അനിതകുമാരി, പ്രൊഫ. ഡി തങ്കമണി, വടയാർ സുനിൽ, രാജശേഖരപ്പണിക്കർ, ഡോക്ടർ ബി ജയരാജ് ,സന്ദീപ് വചസ്പതി ,ബിനു തങ്കച്ചൻ, കെ സി സുധീർ ബാബു, തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം 9-ന് വൈകിട്ട് 3 മണിക്ക് മുൻ അംബാസിഡർ ഡോ. ടി പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകൻ എം സതീശൻ മുഖ്യപ്രഭാഷണം നടത്തും. മുരളീധരൻ തഴക്കര അദ്ധ്യക്ഷനാകും. സുരേഷ് വർമ്മ, എസ് അഖിലേഷ്, പി എം എ ലത്തീഫ്, അനൂപ് ചന്ദ്രൻ, ശ്രീജിത്ത് എസ് കുമാർ എന്നിവർ പങ്കെടുക്കും.
സമ്മാന കൂപ്പൺ പ്രകാരം 500 രൂപയിൽ കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നവരിൽ നിന്നും നറുക്കെടുത്ത് ഒന്നാം സമ്മാനമായി പതിനായിരം രൂപയുടെ പുസ്തകങ്ങളും രണ്ടാം സമ്മാനമായി രണ്ടുപേർക്ക് 5000 രൂപയുടെ പുസ്തകങ്ങളും മൂന്നാം സമ്മാനമായി ഒരാൾക്ക് 2500 രൂപയുടെ പുസ്തകങ്ങളും എല്ലാ ദിവസവും സമ്മാനമായി നൽകും.
Discussion about this post