ഭോപ്പാൽ : ഇസ്ലാം അറേബ്യയുടെ മതമാണെന്ന് ഐഎഎസ് ഓഫീസർ നിയാസ് ഖാൻ. ഭാരതത്തിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും പിന്നീട് അവരെ ഇസ്ലാമിലേക്ക് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
‘ നാമെല്ലാവരും ഒരേ പൊതു സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ട്, അറബ് മുസ്ലീങ്ങളെ ആദർശമായി കരുതുന്ന ആളുകൾ വീണ്ടും അവരുടെ ചിന്താഗതി മാറ്റേണ്ടതുണ്ട്. അത്തരം ആളുകൾ ആദ്യം ഹിന്ദുക്കളെ സഹോദരന്മാരായി കണക്കാക്കണം, പിന്നീട് അറബികളെ കണ്ടാൽ മതി .‘ അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായ നിയാസ് ഖാൻ മുൻപും സനാതനധർമ്മത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.നിയാസ് ഖാൻ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയാണ് . ബ്രാഹ്മണൻ ദി ഗ്രേറ്റ്’, ‘കലിയുഗ യുദ്ധം’ എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിനുപുറമെ, നിയാസ് ഖാന്റെ ‘ബ്രാഹ്മിൻ ദി ഗ്രേറ്റ്-2’ ഉം വിപണിയിലെത്തിയിട്ടുണ്ട്.
ഏഴ് മാസം മുമ്പ് പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ, സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ ശത്രു ബോളിവുഡാണെന്ന് നിയാസ് ഖാൻ വിശേഷിപ്പിച്ചിരുന്നു.ഇതിനുപുറമെ, ഇംഗ്ലീഷ് വസ്ത്രധാരണത്തിന് പകരം ഇന്ത്യൻ വസ്ത്രധാരണത്തിനും പശുവിനും പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
Discussion about this post