ന്യൂദല്‍ഹി. യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ശ്രീമദ് ഭഗവദ് ഗീതയും ഭരതമുനിയുടെ നാട്യശാസ്ത്രവും ഉള്‍പ്പെടുത്തി. ഇവയുള്‍പ്പെടെ 74 പുതിയ എന്‍ട്രികളാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം ശേഖരങ്ങളുടെ എണ്ണം 570 ആയി.
ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനസ്‌കോ രജിസ്റ്ററില്‍ ഇടംപിടിച്ചത് ലോകമെമ്പാടുമുള്ള ഓരോ ഭാരതീയനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ഇത് നമ്മുടെ അറിവിനും സമ്പന്നമായ സംസ്‌കാരത്തിനും ലഭിച്ച ആഗോള അംഗീകാരമാണ്. ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി ലോകത്തിന് സാംസ്‌കാരികവും ധാര്‍മ്മികവുമായ അവബോധം പകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തു ഇത് ഭാരതീയ പൈതൃകത്തെ സംബന്ധിച്ച് ചരിത്ര നിമിഷമാണെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രതികരിച്ചു.
ലോക പൈതൃകങ്ങള്‍ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമാണ് യുനസ്‌കോ മെമ്മറി ഓഫ് ദി വേള്‍ഡ് എന്ന പേരില്‍ 1992ല്‍ രജിസ്റ്റര്‍ തുടങ്ങിയത്.
Discussion about this post