കൊച്ചി: ഇന്ത്യയില്‍ കൊല്ലപ്പെടുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് നിരപരാധിപട്ടം ചാര്‍ത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍. അവരെ വാനോളമുയര്‍ത്തിപ്പാടാന്‍ സെക്യുലരിസത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം പുകഴ്ത്തുന്ന ചില വൃത്തികെട്ട രാഷ്ട്രീയക്കാരുമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ ചില തീവ്രവാദി സംഘടനകളുടെ ആഹ്വാനത്തില്‍ സ്ത്രീകളടക്കം സുരക്ഷാസേനയ്്‌ക്കെതിരെ സമരത്തിനിറങ്ങി. ഈ സമരത്തിന്റെ ഫോട്ടോയും സൈനികര്‍ക്കെതിരെ തീവ്രവാദികള്‍ ആക്രമണം നടത്തുന്നതിന്റെ ഫോട്ടോയുമെല്ലാം പ്രസിദ്ധീകരിച്ചതിന് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയ രാഷ്ട്രീയക്കാരിലൊരാള്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുലായിരുന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ പെരുമാറുന്നതുതന്നെ സാധാരണ ഇന്ത്യക്കാരനെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിയിടുന്നത്.
ഇന്ത്യയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഓശാന പാടുന്നതില്‍ എന്നും ഒരുപടി മുന്നില്‍ത്തന്നെയാണ് നില്‍ക്കുന്നത്. 2016ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാണിയെ ഇന്ത്യന്‍ സൈന്യം യമപുരിക്കയപ്പോള്‍ ബര്‍ഖ ദത്തിന്റെ മനുഷ്യസ്‌നേഹം അണപൊട്ടിയൊഴുകി. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി, സോഷ്യല്‍ മീഡിയ പടവാളാക്കിയ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മകന്‍ അനന്ത്‌നാഗില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. നിരവധി സൈനികരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയ തീവ്രവാദി കൊല്ലപ്പെട്ടപ്പോള്‍ മനുഷ്യസ്‌നേഹം അണപൊട്ടിയൊഴുകുന്ന ഇന്ത്യാവിരുദ്ധ മനോഭാവം ഇവരില്‍ വളര്‍ത്തുന്നത് സെക്യൂലരിസമെന്ന പേരില്‍ ചെറുപ്പം മുതല്‍ കുത്തിവയ്ക്കുന്ന ദേശവിരുദ്ധത തന്നെയാണ്. ഇന്ത്യയൊട്ടാകെ കത്തിപ്പടര്‍ന്നിരിക്കുന്ന ഈ തീവ്രവാദസ്‌നേഹം കേരളീയര്‍ക്കും അന്യംനിന്നുപോയിട്ടില്ല. സിഐടിയു കൂലിയെഴുത്തുകാര്‍ വര്‍ഷാവര്‍ഷം അടവച്ചുവിരിച്ചെടുക്കുന്ന അത്യന്താധുനിക കൂലിയെഴുത്ത് വര്‍ഗം ബാക്കിയുള്ളവരേക്കാള്‍ ഒരുപടി മുന്നിലെത്താന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നവരാണ്. രണ്ടു സൈനികരെ മാത്രമാണ് തീവ്രവാദികള്‍ക്ക് വധിക്കാന്‍ കഴിഞ്ഞത് എന്ന് നിരാശയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന തലത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു മലയാള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍. കഴിഞ്ഞദിവസം 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കൂവിനെ വധിച്ചപ്പോള്‍ സൈന്യത്തോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ ഈ ദേശദ്രോഹികള്‍ മത്സരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട കൊടുംതീവ്രവാദിയെ സമാധാനത്തിന്റെ വെള്ളരിപ്രാവാക്കി മാറ്റാന്‍ ഭാഷാസ്വാധീനത്തെ ഏതെല്ലാം വിധത്തിലാണ് ഓരോരോ മാധ്യമങ്ങള്‍ പ്രയോഗിച്ചതെന്ന കാര്യം വരച്ചിടാന്‍ ബുദ്ധിമുട്ടാണ്. മിക്കവരും റിയാസിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തരീതി തീവ്രവാദികളെ വെള്ളപൂശാനുള്ള ഒരുസംഘം മാധ്യമപ്രവര്‍ത്തകരുടെ രീതിയെ തുറന്നുകാട്ടുന്നതാണ്. ദക്ഷിണ കശ്മീരിലെ അവന്തിപുരയിലെ ബെയ്ഗ്‌പോര ഗ്രാമത്തിലെ ഒരു തുന്നല്‍ക്കാരന്റെ മകന്‍ റിയാസ് നായിക്കു കണക്കില്‍ ബിരുദം കരസ്ഥമാക്കി പ്രാദേശിക വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. റിയാസ് നായ്ക്കുവിനെ ആ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ഓര്‍മിക്കുക അവരുടെ കണക്ക് അധ്യാപകനായാണ് എന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സൈന്യം കശ്മിരീല്‍ വിഘടനവാദി കമാന്‍ഡര്‍ ആയ കണക്ക് അധ്യാപകനെ കൊലപ്പെടുത്തി വിദേശവാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനു വേണ്ടി റിപ്പോര്‍ട്ട് നല്‍കിയത്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ മേശപ്പുറത്തിരിക്കുന്നത് കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന വലിയൊരുവിഭാഗമാണ് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ വാര്‍ത്തകളായി സംപ്രേഷണം ചെയ്യാതെ അവനവന്റെ കാഴ്ചപ്പാടും ചേര്‍ത്ത് ജനങ്ങളിലെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ദേശവിരുദ്ധത പടര്‍ത്താനായി ലഭ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളും വിദഗ്ധമായി ഉപയോഗിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയാല്‍ ദേശീയ പാര്‍ട്ടികളെ സഹായിക്കുമെന്നതിനാല്‍ അത് മാറ്റിവയ്ക്കുകയാണ് പതിവെന്ന് തുറന്നുപറഞ്ഞ മാധ്യമപ്രവര്‍ത്തകയുള്ള നാടാണ് കേരളം. അര്‍ബന്‍ നക്‌സലിസത്തിന്റെ മറവില്‍ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടിംഗ് രീതിക്കെതിരെ ദേശീയത നശിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവരണം. ഇസ്ലാമിക് തീവ്രവാദികളെ പാവങ്ങളായും തീവ്രവാദത്തെ ആശയയുദ്ധമായും സാമാന്യവത്കരിക്കാന്‍ ഇടത് മാധ്യമപ്രവര്‍ത്തകര്‍ക്കല്ലാതെ കഴിയില്ല. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ കൊടുംതീവ്രവാദിയെ പൂക്കളെയും പൂമ്പാറ്റെയെയും സ്‌നേഹിക്കുന്ന പ്രകൃതിസ്‌നേഹിയാക്കിയവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. അര്‍ബന്‍ നക്‌സലുകള്‍ കൊടുക്കുന്ന പരിശീലനത്തിന്റെ പിന്‍ബലത്തില്‍ തീവ്രവാദത്തെ നിസാരവത്കരിക്കുകയാണ് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും. ഇതിനെതിരെ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കശ്മീരിലുണ്ടായിരുന്ന വിഘടനവാദം രാജ്യം മുഴുവന്‍ പടര്‍ത്തിവിടാന്‍ ഈ വിഷവിത്തുകള്‍ക്ക് നിഷ്പ്രയാസം സാധിക്കും.
Discussion about this post