ന്യൂദല്‍ഹി: ഭൗതിക പുരോഗതി വാഗ്ദാനം ചെയ്ത എല്ലാ പാശ്ചാത്യമാതൃകകളും തകര്‍ന്നതാണ് ലോകത്തിന്റെ അനുഭവമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘകാലം ആ പാതയില്‍ സഞ്ചരിച്ച രാജ്യങ്ങളെല്ലാം സംഘര്‍ഷത്തിലാണ്. പാരിസ്ഥിതികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങള്‍ ഇത് മൂലം ലോകത്തെ വലയം ചെയ്തിരിക്കുന്നു. ഈ പ്രശ്നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഇന്ന് ഭാരതത്തെയാണ് പ്രതീക്ഷയോടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലത്തെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വാമി വിജ്ഞാനാനന്ദ തയാറാക്കിയ ദി ഹിന്ദു മാനിഫെസ്റ്റോ ദല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്. സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രേരണ മല്‍ഹോത്ര സംസാരിച്ചു.
Discussion about this post