തൃശ്ശൂർ:പൊളിറ്റിക്കൽ ഇസ്ലാമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ പ്രസ്താവിച്ചു.ഇസ്ലാംമതമല്ല പൊളിറ്റിക്കൽ ഇസ്ലാമാണ് പ്രശ്നങ്ങൾക്ക് കാരണം. മത രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് ഭാരതം 1947ൽ വിഭജിക്കാൻ കാരണമായത്. ഒരു വിഭാഗം രാഷ്ട്രീയ നേതാക്കന്മാർ പ്രീണനയം ഇന്നും പിന്തുടരുന്നു. ഭാരതം പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ തല കുനിച്ചിട്ടില്ല. ഇനി തല കുനിക്കുകയുമില്ല. ഭാരതം അതിൻ്റെ പൂർവകാല വൈഭവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുകയാണ്.
കുറ്റുമുക്ക് സാന്ദീപനി വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി നടന്നുവരുന്ന ആർഎസ്എസ് , സംഘശിക്ഷാവർഗിൻ്റെ സമാപന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തി കാർഷിക സർവകലാശാല റിട്ടയേർഡ് പ്രൊഫസർ ഡോ:കെ.ഇ. ഉഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർഗ് കാര്യവാഹ് എം രജീഷ് സ്വാഗതവും വ്യവസ്ഥ പ്രമുഖ് സി. എൽ. ശ്രീനാഥ് നന്ദിയും പറഞ്ഞു. വർഗ് സർവാധികാരി എൻ. പി. പ്രകാശ് സന്നിഹിതരായിരുന്നു.
തൃശ്ശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് 377 ശിക്ഷാർത്ഥികൾ വർഗിൽ പങ്കെടുത്തു.
Discussion about this post