ന്യൂദല്‍ഹി: ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നതിന്റെ കഥ പറഞ്ഞ ‘കേരള സ്റ്റോറി’ എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ഗൗരവമായി എടുക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതപ്പെട്ട ‘അണ്‍ടോള്‍ഡ് കേരള സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്യുകയായിരുന്നു രേഖ ഗുപ്ത. കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോസെന്നും അംബിക ജെകെയും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്.
സ്വന്തം പെണ്‍മക്കളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ ഈ സിനിമ കാണുകയും ഇതിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. പിന്നീട് പരിതപിക്കുന്നതിലും ഭേദം ഇതാണെന്നും രേഖാഗുപ്ത പറഞ്ഞു.
എല്ലാവരും കേരള സ്റ്റോറി കാണണം. കേരളത്തിലെ ഈ അപകടകരമായ സാഹചര്യത്തെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത ചോദിച്ചു. കേരളത്തിലെ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന, ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെയും ഇറാഖിലെയും ഐഎസ്ഐഎസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കഥയാണ് കേരള സ്റ്റോറി. ഈ സിനിമ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ഇതേ തുടര്‍ന്ന് കൂട്ടത്തോടെ പെണ്‍കുട്ടികളെ ഈ സിനിമ കാണിക്കാന്‍ താന്‍ സ്ക്രീനിംഗ് ഒരുക്കിയെന്നും രേഖാ ഗുപ്ത പറഞ്ഞു.
പെണ്‍കുട്ടികളെ മതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ക്ലാസുകള്‍ നല്‍കണമെന്നും രേഖാ ഗുപ്ത പറഞ്ഞു. രാജ്യസഭാ എംപി സുധാംശു ത്രിവേദിയും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ പതാകയിലെ അശോകചക്രം മതത്തില്‍ വേരുകളുള്ള പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ സംസ്കാരത്തിന് മീതെ ആശയപരമായ പല ആക്രമണങ്ങളും നടന്നു. മക്കാളെ പ്രഭു വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയെ ആക്രമിച്ചു. പിന്നാലെ മാക്സിയന്‍ ചിന്താഗതിയും ഭാരതത്തിന്റെ ആശയങ്ങളെ ആക്രമിച്ചു. വാണിജ്യ ചിന്താഗതികളും പിന്നീട് ഇതിനെ ആക്രമിച്ചു. ഇപ്പോഴിതാ നാലാമത് ഒരു ആക്രമണം കൂടി ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് മേല്‍ നടക്കുകയാണ്. ഇസ്ലാം എന്ന് പറയാതെ പറഞ്ഞുകൊണ്ട് സുധാംശു ചതുര്‍വേദി സൂചിപ്പിച്ചു.
സിനിമാ നിര്‍മ്മാതാവ് വിപുല്‍ ഷാ, അഭിഭാഷക മോണിക അറോറ എന്നിവരും പങ്കെടുത്തു.
Discussion about this post