ന്യൂദല്‍ഹി: നിയുക്ത രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ന്യൂദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആവേശോജ്ജ്വല സ്വീകരണം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ചു. ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളോടെയാണ് സദാനന്ദന്‍ മാസ്റ്ററെ വരവേറ്റത്.
ബിജെപി കേരളസെല്‍, നവോദയം, ബാലഗോകുലം, ആദിശങ്കരാചാര്യ സേവാസമിതി, യുവകൈരളി സൗഹൃദവേദി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വിവിധ സംഘടനാ ഭാരവാഹികളായ എന്‍. വേണുഗോപാല്‍, എസ്.കെ. നായര്‍, ചോലയില്‍ ശശിധരന്‍, ശശി മേനോന്‍, കെ.പി. ബാലചന്ദ്രന്‍, പി.കെ. സുരേഷ്, നാരായണന്‍കുട്ടി, നിരഞ്ജന തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരും സ്വീകരണത്തിനായി എത്തിയിരുന്നു.
ഭാര്യ വനിതാ റാണി, മകള്‍ യമുനാ ഭാരതി എന്നിവരും സദാനന്ദന്‍ മാസ്റ്റര്‍ക്കൊപ്പം എത്തിയിട്ടുണ്ട്. 21 നാണ് സത്യപ്രതിജ്ഞ. സദാനന്ദന്‍ മാസ്റ്ററടക്കം നാലു പേരെയാണ് രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
Discussion about this post