ന്യൂദൽഹി: സി.സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു അദ്ദേഹം ദൈവനാമത്തിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റു.
കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. പടക്കം പൊട്ടിച്ചും പായസം വിളമ്പിയും സദാനന്ദൻ മാസ്റ്ററുടെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി ജന്മനാട്. ഉജ്വൽ നികം, മുൻവിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
അധ്യാപകനും സാമൂഹ്യപ്രവർത്തകനും , വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെയാണ് കണ്ണൂർ സ്വദേശിയായ മാസ്റ്റർ ആക്രമിക്കപ്പെടുന്നത്.
മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമാണ് ശ്രിംഗ്ല. 2023-ൽ ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വൽ നിഗം നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിൻ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ദൽഹി സർവകലാശാലയിലെ ഗാർഗി കോളേജിലെ മുൻ ചരിത്ര അസോസിയേറ്റ് പ്രൊഫസറുമാണ്.
Discussion about this post