ഫിറോസ്പൂർ : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈനികർക്ക് ഭക്ഷണവും വെള്ളം, എത്തിച്ച പത്തു വയസുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേന ഏറ്റെടുത്തു. പത്തുവയസുകാരന്റെ ധീരതയ്‌ക്കും, രാജ്യസ്നേഹത്തിനുമുള്ള ആദരവാണിതെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നത്.
പഞ്ചാബിലെ താരാ വാലി ഗ്രാമത്തിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ഷാവൻ സഹായം എത്തിച്ചത്. വെള്ളം, ചായ, പാൽ, ലസി, ഐസ് തുടങ്ങിയവയെത്തിച്ച ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷൻ വഹിക്കും. ആരും ആവശ്യപ്പെടാതെയാണ് ഷാവൻ സൈനികർക്ക് സഹായമെത്തിച്ചതെന്നും മകനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നുമാണ് പത്ത് വയസുകാരന്റെ പിതാവിന്റെ പ്രതികരണം
ഫിറോസ്പുർ കന്റോൺമെന്റിൽ നടന്ന ചടങ്ങിൽ വെസ്റ്റേൺ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ലഫ്.ജനറൽ മനോജ് കുമാർ കത്തിയാർ ഷാവനെ ആദരിച്ചു . താരാ വാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാവൻ.
Discussion about this post