കൊച്ചി: ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമയെ കേരളത്തിൽ ദിവ്യാംഗ മേഖലയിലെ ഏറ്റവും കരുത്തുറ്റ സംഘടനയായി മാറ്റുവാൻ എ.പി. ഭരത് കുമാർ (ഭരതേട്ടൻ) വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് സക്ഷമ സംഘടനാ സെക്രട്ടറി പി. സുഭാഷ്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ സംഘടിപ്പിച്ച് അവരുടെ കലാപരമായ കഴിവിനെയും നേതൃപാടവത്തെയും വളർത്തി സ്വാശ്രയരാക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ദൃഷ്ടിഹീൻ കല്യാൺ സംഘിന്റെ കേരളത്തിനകത്തും പുറത്തും നടന്ന സമ്മേളനങ്ങളിൽ കാഴ്ച പരിമിതരുടെ വൻ പങ്കാളിത്തം സാധ്യമാക്കിയത് അദ്ദേഹത്തിന്റെ സംഘാടക മികവിന് ഉദാഹരണമാണ്.
അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലെ പോലീസിന്റെ കൊടിയ പീഡന oലമായുണ്ടായ ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്നപ്പോഴും ഭിന്നശേഷി സഹോദരങ്ങളുടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ എത്ര ദൂരം യാത്ര ചെയ്യുന്നതിനും സാധ്യമായ ഇടപെടലുകൾ നടത്തുന്നതിനും ഭരതേട്ടൻ സദാ സന്നദ്ധനായിരുന്നു. ദിവ്യാംഗർക്കായി തന്റെ വീട് എന്നും തുറന്നിട്ടിരുന്ന അദ്ദേഹം തന്റെ അവശതകളെ ക്ഷേമ പ്രവർത്തനത്തിന് ഒരു തടസ്സമായി കരുതിയിരുന്നില്ല. സക്ഷമയുടെ സംസ്ഥാന സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ പ്രമുഖ വ്യക്തിത്വങ്ങളെയും കലാകാരന്മാരെയും പ്രസ്ഥാനത്തിൽ എത്തിച്ച് സമർത്ഥരായ കാര്യകർത്താക്കളാക്കാൻ അസാമാന്യമായ താല്പര്യവും പാടവവും പ്രകടിപ്പിച്ചിരുന്നു. ഭരതേട്ടന്റെ വേർപാട് പൊതുസമൂഹത്തിന് വിശിഷ്യാ സക്ഷമക്ക് തീരാനഷ്ടമാണെന്ന് സക്ഷമ അനുശോചനക്കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ അക്കാലത്തിലുള്ള വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.
Discussion about this post