ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കശ്മീരില്‍ അനന്ത്‌നാഗിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക പാറിച്ച് ബിജെപി മഹിളാ മോര്‍ച്ച നേതാവ്. കശ്മീരിലെ ബിജെപി നേതാവ് റുമിസ റഫീഖാണ് ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാകയുയര്‍ത്തി അഭിവാദ്യം ചെയ്തത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വര്‍ഷികത്തില്‍ കശ്മീരില്‍ പാക്കിസ്ഥാനി ഭീകരരുടെയും വിഘടനവാദി നേതാക്കളുടെയും ഭീഷണിയുണ്ടായിരുന്നു. ഇത് മറികടന്നാണ് വിജനമായ ലാല്‍ ചൗക്കില്‍ റുമിസ പതാക ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം കുല്‍ഗാമിലെ ഗ്രാമമുഖ്യനു നേരെ ഭീകരാക്രമണമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ റുമിസ പതാക ഉയര്‍ത്തിയത് വളരെയേറെ ശ്രദ്ധേയമായി.
അതേസമയം, കശ്മീരില്‍ ദേശീയ പാതക ഉയര്‍ത്തിയത് അവിടത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളെന്നറിയപ്പെടുന്ന പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും രസിച്ചില്ല. വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മകള്‍ ഇല്‍തിജ റുമിസയുടെ നടപടിയെ വിമര്‍ശിച്ചു.
Discussion about this post