നാഗ്പൂർ: നൂറ് വർഷത്തെ സംഘയാത്ര സേവനത്തിൻ്റേതും സമർപ്പണത്തിൻ്റേതുമാണെന്ന് വിജയദശമി ആശംസാ സന്ദേശത്തിൽ ദലായ് ലാമ . എല്ലാ സ്വയംസേവകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഭാരതം അനേകം സമ്പ്രദായങ്ങളുടെയും ദർശനങ്ങളുടെയും അറിവിൻ്റെയും ഉത്ഭവഭൂമിയാണ്. ഇതുകൊണ്ടാണ് ഈ നാടിനെ ‘വിശ്വഗുരു’ എന്ന് വിളിച്ചുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും ശതാബ്ദങ്ങളായി നേരിട്ടു വന്ന തിരിച്ചടികളിൽ നിന്ന് ഭാരതം മുക്തമാവുകയാണ്. നിരവധി അനുകൂല ഘടകങ്ങളിലൂടെ, ഭാരതത്തിന്റെ പാരമ്പര്യങ്ങളും മൂല്യങ്ങളും വീണ്ടും ജീവസ്സുറ്റതായി. അതിനൊപ്പം ഭാരതീയ സംസ്കൃതിയുടെത് സംരക്ഷണത്തിനും പോഷണത്തിനും നില കൊണ്ട സംഘത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു.
വ്യക്തിപരമായ ആഗ്രഹങ്ങൾ ഉപേക്ഷിച്ച്, ഒരുമ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് സംഘം വളർന്നത്. സംഘത്തിലെ ഒരോരുത്തരും സമർപ്പിതജീവിതം എങ്ങനെ നയിക്കണം എന്നാണ് പഠിക്കുന്നത്.
സംഘം എല്ലായ്പ്പോഴും ഭാരതീയ സമൂഹത്തെ ആത്മീയമായും, ഭൗതികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, സാംസ്കാരികമായും, സാമ്പത്തികമായും വളർത്തുന്നതിനും, വികസിപ്പിക്കുന്നതിനുമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് പതിറ്റാണ്ടായി സംഘത്തെ തനിക്ക് അടുത്തറിയാമെന്നും സ്വയംസേവകരുടെ പ്രവർത്തനങ്ങൾ പ്രേരണാദായകമാണെന്നും ദലായ് ലാമ പറഞ്ഞു.
Discussion about this post