തിരുവനന്തപുരം: ശബരിമലയില്‍ 2018-19 കാലഘട്ടങ്ങളില്‍ അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിന് തിരിച്ചടി കിട്ടി തുടങ്ങിയെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍. ആ സമയത്ത് ശബരിമലയിലുണ്ടായ കാര്യങ്ങള്‍ ഓരോ അയ്യപ്പ ഭക്തനെയും വേദനിപ്പിച്ചു. കണ്ണീര് പാഴായില്ലെന്ന് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളിലൂടെ വിശ്വാസമായെന്നും ശശികല ടീച്ചര്‍ പറഞ്ഞു. അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ 11-ാമത് ജില്ലാ വാര്‍ഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശബരിമലയില്‍ പുറത്ത് പറയാന്‍ പറ്റാത്തതായ നിരവധി കാര്യങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നതെന്ന് മുന്‍ മേല്‍ശാന്തി തന്നോട് വെളിപ്പെടുത്തിയിരുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു. പല പല പേരുകളില്‍ 1000ത്തിലധികം വൗച്ചറുകളാണ് ഒപ്പിട്ട് നല്‍കിയിട്ടുള്ളത്. അതിന്റെ പണമെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ കൈപറ്റുകയാണ് പതിവ്. പുറത്ത് പറഞ്ഞാല്‍ പല തരത്തില്‍ വേട്ടയാടപ്പെടുമെന്ന് പേടി കൊണ്ടാണ് പുറത്ത് പറയാത്തത്. ഹൈന്ദവര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കും എപ്പോഴും ശബരിമലയിലേക്ക് കയറാന്‍ വിലക്ക് നേരിടേണ്ടി വരുന്നു. കള്ളത്തരങ്ങള്‍ പുറത്തറിയുമെന്ന പേടി കൊണ്ടാണ് ഹൈന്ദവ സംഘടനകളെ ശബരിമലയിലേക്ക് അടുപ്പിക്കാത്തത്. അനീതി കണ്ടാല്‍ എതിര്‍ക്കുന്നവരെ അകറ്റി നിര്‍ത്തുന്നു. ക്ഷേത്രകാര്യങ്ങള്‍ ക്ഷേത്രവിശ്വാസികളെയാണ് ഏല്‍പിക്കേണ്ടത്. മിത്തെന്ന് പറഞ്ഞവരെയല്ല, സ്വത്തായി കരുതുന്നവരെയാണ് ക്ഷേത്രകാര്യങ്ങള്‍ ഏല്‍പിക്കേണ്ടതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറിയതായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചടങ്ങില്‍ കെ.പി. ശശികല ടീച്ചറെ ശ്രീ ശബരീശ പുരസ്‌കാരം നല്‍കി ആദരിച്ചു. അഖില കേരള തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയില്‍മഠം എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ക്ലാക്കോട്ടില്ലം എസ്. രാധാകൃഷ്ണന്‍ പോറ്റി, ഡോ. ദിലീപന്‍ നാരായണന്‍ നമ്പൂതിരി, എന്‍. വാമനന്‍ നമ്പൂതിരി, ലാല്‍ പ്രസാദ് ഭട്ടതിരി, കുനിയില്ലം കേശവന്‍ നമ്പൂതിരി, എന്‍. നീലകണ്ഠന്‍ നമ്പൂതിരി, വി. ഗണപതി നമ്പൂതിരി, മുളിയൂര്‍ കിഴക്കേമഠം എന്‍. മഹാദേവന്‍ പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post