ന്യൂദൽഹി : ഹിന്ദുവിശ്വാസങ്ങളെ അംഗീകരിച്ച് കാലിഫോർണിയ . ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഔദ്യോഗിക അവധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ . സ്‌റ്റേറ്റ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അസംബ്ലി ബില്‍ 268-ല്‍ ഒപ്പുവെച്ചതോടെ ഇത് നിയമമായി. ഇന്ത്യന്‍ അമേരിക്കനായ കാലിഫോര്‍ണിയ നിയമസഭാംഗം ആഷ് കല്‍റയാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്.
ഇതൊരു അവധി ദിവസം മാത്രമല്ല, ദീപാവലി പ്രതിനിധാനംചെയ്യുന്ന മൂല്യങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണെന്ന് ആഷ് കല്‍റ പറഞ്ഞു. ‘നിരാശയ്‌ക്കുമേല്‍ പ്രത്യാശ, ഇരുട്ടിനുമേല്‍ വെളിച്ചം, ഭിന്നതയ്‌ക്കുമേല്‍ ഐക്യം’ അതാണ് ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഇനി പൊതുവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധിയെടുത്ത് ദീപാവലി ആഘോഷിക്കാം. പത്തുലക്ഷത്തോളം ദക്ഷിണേഷ്യക്കാരാണ് കാലിഫോര്‍ണിയയില്‍ കഴിയുന്നത്.
കാലിഫോര്‍ണിയ ദീപാവലിയെയും അതിന്റെ വൈവിധ്യത്തെയും സ്വീകരിക്കണമെന്നും അതിനെ ഇരുട്ടില്‍ ഒളിപ്പിക്കരുതെന്നും ബില്‍ സഭയില്‍ പാസായപ്പോള്‍ കല്‍റ പറഞ്ഞിരുന്നു. സഭാംഗം ദര്‍ശന പട്ടേലിനൊപ്പം ചേര്‍ന്നാണ് നിയമത്തിന് വിപുലമായ പിന്തുണ ഉറപ്പിച്ചത്.
പെന്‍സില്‍വാനിയ, കണക്റ്റികട്ട് എന്നീ യുഎസ് സ്റ്റേറ്റുകളില്‍ നേരത്തേ ദീപാവലി അവധി ഔദ്യോഗികമാക്കിയിട്ടുണ്ട്. ഇതോടെ, യുഎസില്‍ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സ്റ്റേറ്റാവുകയാണ് കാലിഫോര്‍ണിയ.
Discussion about this post