ബത്തേരി: കേരളത്തിന് നവോത്ഥാന സന്ദേശവും നവചൈതന്യവും നല്‍കി മുന്നേറുന്ന സംന്യാസിമാരുടെ നേതൃത്വത്തിലുള്ള ധര്‍മ്മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്. ആയിരങ്ങളാണ് മാരിയമ്മന്‍ ക്ഷേത്ര മൈതാനിയില്‍ നടന്ന ധര്‍മ്മസന്ദേശ മഹാസമ്മേളനത്തില്‍ പങ്കെടുത്തത്.
ബത്തേരി ഗണപതിക്ഷേത്രത്തിലെത്തിയ സംന്യാസി സംഘത്തെ പൂര്‍ണ്ണ കുംഭത്തോടെയാണ് സ്വീകരിച്ചത് തുടര്‍ന്ന് ഹിന്ദു നേതൃസമ്മേളനം നടന്നു. തുടര്‍ന്ന് സംന്യാസി സംഘവും ഹൈന്ദവനേതൃത്വവും മാരിയമ്മന്‍ ക്ഷേത്രമൈതാനിയിലെ സമ്മേളന നഗരിയിലേക്ക് നീങ്ങി. ആയിരം അമ്മമാര്‍ ലളിതാസഹസ്രനാമം ചൊല്ലി സംന്യാസി സമൂഹത്തെയും ഹിന്ദുനേതൃത്വത്തെയും എതിരേറ്റു തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ.പി. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. കേരള മാര്‍ഗദര്‍ശക മണ്ഡലം ഉപാധ്യക്ഷന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി, ചിന്‍മയ മിഷന്‍ വയനാട് അദ്ധ്യക്ഷന്‍ സ്വാമി അഭയാനന്ദ സരസ്വതി, ധര്‍മ്മ സന്ദേശ യാത്ര വയനാട് ജില്ലാ കണ്‍വീനര്‍ നരനാരായണ അദൈ്വതാശ്രമം ആചാര്യന്‍ സ്വാമി ഹംസാനന്ദപുരി, ധര്‍മ്മ സന്ദേശയാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ അയ്യപ്പദാസ് സ്വാമികള്‍, തീര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദര്‍, മാതാ അമൃതാനന്ദമയി മഠം മാനന്തവാടി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ എന്നിവര്‍ സംസാരിച്ചു.
Discussion about this post