VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘തപസ്യ’ സംസ്ഥാന പഠന ശിബിരം മാടായിപ്പാറയില്‍..

VSK Desk by VSK Desk
11 October, 2025
in കേരളം
ShareTweetSendTelegram

കണ്ണൂർ: കേരളത്തിലെ കലാസാഹിത്യ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ചാലകശക്തിയായി വർത്തിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പഠന ശിബിരം ഇന്നും നാളെയുമായി മാടായിപ്പാറയിൽ നടക്കും. സുവർണോത്സവ ആഘോഷങ്ങളുടെ ഇടയിലാണ് ഈ വർഷത്തെ പഠനശിബിരം. മാടായിപ്പാറ കമ്മ്യൂണിറ്റി സെന്ററിൽ (എ.വി. നാരായണൻകുട്ടി നഗർ) നടക്കുന്ന ശിബിരം ഇന്ന് രാവിലെ പത്മശ്രീ അപ്പുക്കുട്ട പൊതുവാളും പത്മശ്രീ എസ്.ആർ.ഡി. പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മാരിത്തെയ്യം ആചാരസ്ഥാനികൻ തെക്കൻ ഗോപാലൻ പൊള്ള, കണ്ടൽ സംരംക്ഷകൻ രഘുനാഥ് പൊക്കുടൻ, ദേവക്കൂത്ത് കോലധാരി എം.വി. അംബുജാക്ഷി, മാധ്യമ പ്രവർത്തകൻ മനോഹരൻ വെങ്ങര എന്നിവരെ ആദരിക്കും. സാഹിത്യ നിരൂപകൻ ഡോ. റഷീദ് പാനൂർ ആശംസയർപ്പിക്കും.

11.30 മുതൽ 01.30 വരെയുള്ള രണ്ടാം സഭയിൽ ‘തപസ്യയുടെ തനിമയും സാധ്യതകളും’ എന്ന വിഷയത്തിൽ തപസ്യ കേന്ദ്രഭരണസമിതി അംഗം എം. സതീശൻ സംസാരിക്കും. തപസ്യ ഉപാധ്യക്ഷൻ ഐ.എസ്. കുണ്ടൂർ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.45 വരെ നടക്കുന്ന മൂന്നാം സഭയിൽ ‘ഭാരതീയ കലാസാഹിത്യ ദർശനം’ എന്ന വിഷയത്തിൽ ഡോ. ലക്ഷ്മി ശങ്കർ വിഷയം അവതരിപ്പിക്കും. ഡോ. വി. സുജാത അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മുതൽ 5 മണി വരെ നടക്കുന്ന നാലാംസഭയോടനുബന്ധിച്ച് ‘തപസ്യയുടെ സുവർണോത്സവം’ എന്ന വിഷയം കേന്ദ്രഭരണസമിതി അംഗം എം. ശ്രീഹർഷൻ അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. 6.30 മുതൽ 7.30 വരെ നടക്കുന്ന അഞ്ചാംസഭയിൽ ‘മാടായിപ്പാറയുടെ സാംസ്‌കാരിക ചരിത്രവും ജൈവവൈവിധ്യങ്ങളും’ എന്ന വിഷയം പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞികൃഷ്ണൻ അരയമ്പത്ത് അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ യു.പി. സന്തോഷ് അധ്യക്ഷത വഹിക്കും. രാത്രി 8 മണി മുതൽ കലാപരിപാടികൾ സംസ്ഥാന ഉപാധ്യക്ഷൻ കല്ലറ അജയൻ ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷ രജനി സുരേഷ് അധ്യക്ഷത വഹിക്കും.

നാളെ രാവിലെ 8.30 മുതൽ 10 വരെ നടക്കുന്ന ആറാം സഭയിൽ ‘തപസ്യയുടെ സാംസ്‌കാരിക ഇടപെടലുകൾ’ എന്ന വിഷയം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അവതരിപ്പിക്കും. ഡോ. കുമുള്ളി ശിവരാമൻ അധ്യക്ഷത വഹിക്കും. 11 മുതൽ 12.30 വരെ സംഘടന ചർച്ച നടക്കും. ആർഎസ്എസ് ഉത്തര പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണൻ സംസാരിക്കും. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി സി. റജിത് കുമാർ അധ്യക്ഷത വഹിക്കും. 12.30ന് സമാപന സഭയിൽ ആർഎസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. അനൂപ് കുന്നത്ത്, ജി.എം. മഹേഷ് എന്നിവർ സംസാരിക്കും. ശിബിരത്തിൽ കേരളത്തിലെ നൂറിലേറെ യൂണിറ്റുകളിൽ നിന്നായി 250 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സ്വാഗതസംഘം ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ജനറൽ കൺവീനർ ഇ.എം. ഹരി എന്നിവർ സംബന്ധിച്ചു.

ShareTweetSendShareShare

Latest from this Category

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം: ഹൈക്കോടതി

ധര്‍മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്

പി.ഇ.ബി. മേനോൻ സാറിൻ്റെ ദേഹവിയോഗത്തിൽ സക്ഷമ കേരളം അനുശോചിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫിന്റെ ഇപ്പോഴത്തെ നീക്കം ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം: ഹൈക്കോടതി

‘തപസ്യ’ സംസ്ഥാന പഠന ശിബിരം മാടായിപ്പാറയില്‍..

ധര്‍മസന്ദേശയാത്രയ്‌ക്ക് പഴശ്ശിയുടെ മണ്ണില്‍ വീരോചിത വരവേല്‍പ്പ്

പി.ഇ.ബി. മേനോൻ സാറിൻ്റെ ദേഹവിയോഗത്തിൽ സക്ഷമ കേരളം അനുശോചിച്ചു

മേനോൻ സാർ ഗുരുസ്ഥാനീയൻ: മോഹൻലാൽ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies