കൊച്ചി: മണ്ഡലകാലം ആരംഭിക്കും മുമ്പ് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞരുടെ പട്ടിക തയാറാക്കി തുലാമാസ പൂജയ്‌ക്കു നട തുറക്കുമ്പോള്‍ ശബരിമല ധര്‍മശാസ്താവിന്റെ മുന്നില്‍ പട്ടിക പൂജിച്ച് മേല്‍ശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യ ജ്യോതിഷനെയും മറ്റു ജ്യോതിഷന്മാരെയും തെരഞ്ഞെടുത്തു വേണം ദേവപ്രശ്‌നം.
അവിശ്വാസികളായ ഭരണകര്‍ത്താക്കള്‍ ഭഗവാന്റെ സ്വര്‍ണം മോഷ്ടിച്ചത് പുറത്തറിയാന്‍ കാരണം ഭഗവാന്റെ ഇച്ഛയാണ്. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണച്ചുമതല വിശ്വാസികള്‍ക്കു നല്കണമെന്നും ഇരുവരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post