കൊച്ചി: തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷനും പ്രമുഖ സാഹിത്യകാരനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സമ്മേളനം ഈ മാസം 19ന് നടക്കും. തൃപ്പൂണിത്തുറ പ്രശാന്ത് ഹോട്ടലില്‍ രാവിലെ 9.30 ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിശ്വസംവാദ കേന്ദ്രം സംസ്ഥാന അധ്യക്ഷനുമായ എം. രാജശേഖരപണിക്കര്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന സമിതി അംഗം കെ. സതീശ് ബാബു സ്വാഗതം പറയും. തുടര്‍ന്നു നടക്കുന്ന വിചാരസദസില്‍ ഡോ. വി. സുജാത, ഡോ. ലക്ഷ്മിശങ്കര്‍, അമൃതരാജ്, മുരളി പാറപ്പുറം എന്നിവര്‍ സംസാരിക്കും.
ഉച്ചതിരിഞ്ഞ് 2ന് എം. ശ്രീഹര്‍ഷന്‍ വിശ്വംഭര വാങ്മയം എന്ന ഓഡിയോ പരിപാടി അവതരിപ്പിക്കും.
3.30ന് നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സദസില്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി പ്രബോധചന്ദ്രന്‍ നായര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ പ്രൊഫ. ജി. ജ്യോത്സ്‌ന അനുസ്മരണ പ്രഭാഷണം നടത്തും. എം.ആര്‍.എസ്. മേനോന്‍ പ്രബോധചന്ദ്രന്‍ നായരെ പരിചയപ്പെടുത്തും. പുരസ്‌കാര ജേതാവ് മറുമൊഴി നല്‍കും. തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. കൃഷ്ണ മോഹന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി. രാജീവ് നന്ദിയും പറയും.
Discussion about this post