പത്തനംതിട്ട: സന്നിധാനത്ത് നടന്ന സ്വര്‍ണക്കൊള്ളയെപ്പറ്റി ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ധരിപ്പിക്കുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രപതിയെ സന്നിധാനത്ത് നേരില്‍ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ധരിപ്പിച്ചു കഴിഞ്ഞു. വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. വിഷയത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം.
22ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഷ്‌ട്രപതി നിലയ്‌ക്കലില്‍ എത്തുന്നത്. റോഡ് മാര്‍ഗം പമ്പയിലെത്തി സന്നിധാനത്തേക്ക് പോകും. ദര്‍ശനത്തിനും വിശ്രമത്തിനും ശേഷം വൈകിട്ടു മലയിറങ്ങി, രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. രാജ്ഭവനിലാവും രാഷ്‌ട്രപതിയുടെ താമസം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Discussion about this post