തിരുവനന്തപുരം: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടി റെയിൽവേ. നാളെ മുതല്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ ഉത്തരവ് ഇറക്കി. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.
6343/16344 തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും.
തിരിച്ച് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്. അതേസമയം കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല. രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം-ചെന്നൈ എഗ്മോർ ബോട്ട്മെയിലായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ബോട്ട്മെയിൽ അമൃതയായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തും.
റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
Discussion about this post