ലക്നൗ: ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ബാച്ച് നാളെ സൈന്യത്തിനു കൈമാറും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുന്നത്.
ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ്. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ പ്രഹരശേഷി ഇവയ്‌ക്കുണ്ട്.
ലക്നൗ പ്ലാന്റിൽ പ്രതിവർഷം 80-100 മിസൈലുകൾ ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ സായുധസേനയുടെ ശക്തി വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ നിർമാണ അടിത്തറ ശക്തിപ്പെടുത്തുന്നതിനും സാധ്യതയുള്ള കയറ്റുമതികളെ പിന്തുണക്കുന്നതിനുമാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. 290 മുതൽ 400 കിലോമീറ്റർ വരെ ദൂരത്തിൽ വേഗതയിൽ പ്രഹരശേഷി ഇവയ്‌ക്കുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണ് ലക്നൗ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. നൂറുക്കണക്കിന് തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ ഉൾപ്പെടെ നിരവധി പേരെ നിയമിക്കും.
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിർണായക ചുവടുവയ്‌പ്പാണിത്.
Discussion about this post