ഹരിദ്വാര്‍: രാഷ്ട്ര നിര്‍മ്മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വരാജ്യത്തെയും സ്വധര്‍മ്മത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യകാലങ്ങളില്‍ മാധ്യമങ്ങള്‍ സ്ഥാപിച്ചതും പ്രവര്‍ത്തിച്ചതും. നമ്മുടെ സ്വാതന്ത്ര്യസമര നായകര്‍ മാധ്യമങ്ങള്‍ ആരംഭിച്ചതിനുപിന്നിലും ഇതായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാര്‍ ദേവ്‌സംസ്‌കൃതി സര്‍വകലാശാലയില്‍ ദേശീയ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
പൗരധര്‍മ്മം നിര്‍വഹിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സത്യസന്ധതയോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.വൈസ് ചാന്‍സലര്‍ ശരദ് പാര്‍ത്ഥി, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ചിന്മയ് പാണ്ഡ്യ, മുന്‍ എംപി തരുണ്‍ വിജയ് തുടങ്ങിയവര്‍ സംസാരിച്ചു.പ്രാച്യം സ്റ്റുഡിയോ സിഇഒ പ്രവീണ്‍ ചതുര്‍വേദി, സുദര്‍ശന്‍ ചാനല്‍ ചീഫ് എഡിറ്റര്‍ സുരേഷ് ചാവ്ഹങ്കെ, മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Discussion about this post