ഈരാറ്റുപേട്ട: വിവാഹവേദിയില്‍ വധൂവരന്‍മാര്‍ നേത്രദാന സമ്മതപത്രം സമര്‍പ്പിച്ചു. തലപ്പുലം ഗോവിന്ദവിലാസം ഡി. സജിയുടെയും ചിത്ര സജിയുടെയും മകന്‍ ശരതും വള്ളിച്ചിറ മെത്താനത്ത് അജിത്ത്കുമാറിന്റെയും മായ അജിത്തിന്റെയും മകള്‍ ശ്രീലക്ഷ്മിയുമാണ് നേത്ര ദാന സമ്മതപത്രം നല്‍കിയത്.
സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ ജില്ലാ വൈസ് പ്രസിഡന്റ് അനുസുഭാഷ് സമ്മതപത്രം ഏറ്റുവാങ്ങി. ഞായറാഴ്ച പുലിയന്നൂര്‍ ശിവപാര്‍വ്വതി ഓഡിറ്റോറിയത്തില്‍ വിവാഹിതരായ വധൂവരന്മാര്‍ താലിചാര്‍ത്തലിന് ശേഷം വിവാഹവേദിയില്‍ വച്ചു തന്നെയാണ് നേത്ര ദാന സമ്മതപത്രം കൈമാറിയത്.
സക്ഷമയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ശരത് വിവാഹ നിശ്ചയനാളില്‍ തന്റെ വധുവിനോട് നേത്രദാനത്തിനുള്ള താല്‍പര്യം അറിയിച്ചിരുന്നു. ശ്രീലക്ഷ്മിയും സന്തോഷത്തോടെ സമ്മതമറിയച്ചതോടെ ശരത് സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷിനെ വിവരമറിയിക്കുകയും ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ നേത്രദാന സമ്മതപത്രം നല്‍കുകയും ചെയ്തു.
ഇതോടൊപ്പം സേവാഭാരതി, സക്ഷമ എന്നീ സംഘടനകള്‍ക്കുള്ള മംഗളനിധിയും വധൂവരന്‍മാര്‍ കൈമാറി. ശരതിന്റെ അമ്മ ചിത്ര സജി തലപ്പലം ഗ്രാമപഞ്ചായത്ത് ബിജെപി അംഗമാണ്.
Discussion about this post