എറണാകുളം: തൃക്കാരിയൂർ പ്രഗതി ബാലഭവൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷവും ദീപാവലി കുടുംബസംഗമവും സിനിമ സീരിയൽ താരം വിവേക് ഗോപൻ ഉദ്ഘാടനം ചെയ്തു. ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവപ്രമുഖ് എ.കെ ഷാജി ദീപാവലി സന്ദേശം നൽകി.
വിവിധ രംഗങ്ങളിൽ സേവന പ്രവർത്തനം നടത്തി വരുന്ന മഹത് വ്യക്തിത്വങ്ങൾക്ക് സേവാ കിരൺ ചാരിറ്റബിൾ സൊസൊറ്റി വർഷംതോറും നൽകി വരുന്ന സേവാ കീർത്തി പുരസ്കാരം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, കൗൺസിലിങ്, തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ
സേവനത്തിന്റെ നിസ്വാർത്ഥ മുഖമായി മാറിയിട്ടുള്ള ദേശീയ സേവാഭാരതിയുടെ അമരക്കാരനായി കഴിഞ്ഞ 5 വർഷമായി പ്രവർത്തിച്ചു വരുന്ന, സാമൂഹ്യ സേവാ മേഖലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ബി രാജീവ് അവർകൾക്ക് നൽകി ആദരിച്ചു
കൂടാതെ അവയവ ദാനത്തിലൂടെ നാടിനാകെ മാതൃകയായി മാറിയ തൃക്കാരിയൂർ സ്വദേശിയായ രജീഷ് രാമകൃഷ്‌ണനേയും ഉപജില്ലാ ശാസ്ത്ര മേളയിൽ ഉന്നത വിജയം കൈവരിച്ചതും SSLC ക്ക് ഉന്നത വിജയം കൈവരിച്ച പ്രഗതി ബാലഭവനിലെ കുട്ടികളെയും വേദിയിൽ ആദരിച്ചു.
ഇ.എൻ. നാരായണൻ നമ്പൂതിരി, ശോഭാ രാധാകൃഷ്ണൻ, സുരേഷ് കെ. കെ, ആനന്ദ് എം.ജി എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാ സന്ധ്യയോട് കൂടി ആഘോഷ പരിപാടികൾ സമാപിച്ചു
Discussion about this post