ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിന് മഹാപരിനിര്‍വാണ ദിനത്തില്‍ രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി. ഇന്നലെ പാര്‍ലമെന്റ് പരിസരത്തെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്‌ക്കു ശേഷം ശ്രദ്ധാഞ്ജലി സഭ ചേര്‍ന്നു.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പിയൂഷ് ഗോയല്‍, അര്‍ജ്ജുന്‍ റാം മേഘ്വാള്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വികസിതഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഡോ. ബി.ആര്‍. അംബേദ്കറിന്റെ ആദര്‍ശങ്ങള്‍ രാജ്യത്തിന്റെ പാതയെ തുടര്‍ന്നും ദീപ്തമാക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. നീതി, സമത്വം, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയോടുള്ള അംബേദ്കറിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമാര്‍ന്ന നേതൃത്വവും ഭാരതത്തിന്റെ ദേശീയ യാത്രയ്‌ക്കു വഴികാട്ടിയായി തുടരുന്നു. മാനവമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ജനാധിപത്യമൂല്യങ്ങള്‍ക്കു കരുത്തേകുന്നതിനുമുള്ള ഡോ. അംബേദ്കറുടെ സമര്‍പ്പണം തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.













Discussion about this post