ഇസ്ലാമബാദ്: ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പാകിസ്ഥാനില്‍ ന്യൂനപക്ഷപരിപാലനം എന്ന് തുറന്നുസമ്മതിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് ഉണ്ടായിരുന്ന 1817 ഹിന്ദു, സിഖ് ആരാധനാലയങ്ങളില്‍ അവശേഷിക്കുന്നത് 37 എണ്ണം മാത്രം. 1780 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയോ സര്‍ക്കാര്‍ അവഗണനമൂലം ഇല്ലാതാവുകയോ ചെയ്തുവെന്നാണ് കണക്ക്. പാകിസ്ഥാനിലെ ന്യൂനപക്ഷപരിപാലനത്തെക്കുറിച്ച് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.
അധികൃതരുടെ അവഗണനയും ധാര്‍ഷ്ട്യവും രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളെ ജീര്‍ണ്ണതയ്ക്കും അധഃപതനത്തിനും ഇരയാക്കിയെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ക്ഷേത്രങ്ങള്‍.
ക്ഷേത്രപരിപാലനത്തിലെ അവഗണന മാത്രമല്ല നൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, ആസൂത്രിത ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയിലൂടെ പാകിസ്ഥാനിലെ ഹിന്ദു, സിഖ് ജനസംഖ്യ ദിനംപ്രതി അതിവേഗം കുറയുകയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിന്റെ (ഇടിപിബി) അധികാരപരിധിയിലാണ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡ് സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം നേരത്തെതന്നെ ന്യൂനപക്ഷ നേതാക്കളും ഉന്നയിച്ചിട്ടുണ്ട്. പുരാതനമായ ക്ഷേത്രങ്ങളും ഗുരുദ്വാരകളും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ സമൂഹം ഇടിപിബി അധികൃതരോട് നിരന്തരം ആവശ്യമുയര്‍ത്തുന്നുണ്ട്. ക്ഷേത്ര പരിപാലനത്തിന്റെ അധികാരം മതന്യൂനപക്ഷ സമൂഹത്തിന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കെമാറണമെന്നാണ് ആവശ്യം.



















Discussion about this post