നാന്ദേഡ് (മഹാരാഷ്ട്ര): സിഖ്ഗുരു ഗുരു തേഗ്ബഹാദൂറിന്റെ ധീരസ്മരണകളില്‍ പ്രണാമമര്‍പ്പിച്ച് പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര. ധര്‍മ്മരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ഒമ്പതാമത് സിഖ് ഗുരുവിന്റെ ബലിദാനം വ്യര്‍ത്ഥമാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഗുരു തേഗ്ബഹദൂറിന്റെ 350-ാം ബലിദാനവാര്‍ഷികാചരണ സമ്മേളനത്തിന് മുന്നോടിയായി പ്രാര്‍ത്ഥനായാത്ര സംഘടിപ്പിച്ചത്. ഇന്ന് നാന്ദേഡിലെ മോദി മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ സിഖുകാര്‍, സികലിഗറുകള്‍, ബഞ്ചാരകള്‍, ലബാനകള്‍, സിന്ധികള്‍, മോഹയാലുകള്‍, വാല്‍മീകികള്‍, ഭഗത് നാംദേവുകള്‍, ഉദാസികള്‍ എന്നിങ്ങനെ ഒമ്പത് സമൂഹങ്ങള്‍ ഒത്തുകൂടും. ഗുരു തേഗ്ബഹദൂറിന്റെ ത്യാഗവും സമര്‍പ്പണവും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.
മതം മാറാന്‍ വിസമ്മതിക്കുകയും സ്വധര്‍മ്മരക്ഷയ്ക്കായി ധീരമായി പോരാടുകയും ചെയ്ത ഗുരു തേഗ്ബഹാദൂറിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1675ല്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് ശീഷ്ഗഞ്ചില്‍ വച്ച് ശിരച്ഛേദം ചെയ്യുകയായിരുന്നു.



























Discussion about this post