കോട്ടയം : രാഷ്ട്രീയ സ്വയംസേവക സംഘം മുൻ പ്രാന്ത സംഘചാലകനും എൻ എസ് എസ് മുൻ പ്രസിഡൻ്റുമായ കോട്ടയം തുളസി ഭവനിൽ എൻ. ഗോവിന്ദമേനോന്റെ മകൻ ഉണ്ണി ജി. മേനോൻ (86) യു എസിലെ ലോസ് ലുനാസിൽ അന്തരിച്ചു. അമ്മ: തുളസി ഭവനിൽ രുഗ്മിണി അമ്മ.
റാഞ്ചി ബിറ്റ്സിൽ നിന്ന് ബി ടെക് പാസ്സായ ശേഷം ദിഗ്ബോയിലെ ആസ്സാം ഓയിൽ കമ്പനിയിലാണ് ഉണ്ണി ജി. മേനോൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അലബാമയിലെ ടസ്ക്ജീ ഇൻസ്‌റ്റിട്ടൂട്ടിൽ നിന്ന് എം എസ് ബിരുദം നേടി സൗദി അരാംകോയിലും ഫ്ലോറിഡ, കാലിഫോർണിയ എന്നിവിടങ്ങളിലെ പേപ്പർ പ്ലാന്റുകളിലും ജോലി ചെയ്തു.
ഭാര്യ: ജയശ്രീ മേനോൻ, മക്കൾ: ലേഖ, രേഖ.


















Discussion about this post