റായ്പൂര്‍(ഛത്തിസ്ഗഡ്): മലയാളി വേരുകളുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. കൃഷ്ണദാസിനെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ മാധ്യമോപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. സംസ്ഥാന പൊതുഭരണ വകുപ്പ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഛത്തിസ്ഗഡിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും കൃഷ്ണദാസിന്റെ മാതാപിതാക്കള്‍ മലയാളികളാണ്. ഗുരുവായൂര്‍ സ്വദേശിയായ അന്തരിച്ച കെ. രാമദാസിന്റെയും തിരുവല്ല കാവുംഭാഗം സ്വദേശിനി അന്തരിച്ച അമ്മിണി രാമദാസിന്റെയും മകനാണ് കൃഷ്ണദാസ്. പാലക്കാടുകാരി ഷീനയാണ് കൃഷ്ണദാസിന്റെ ഭാര്യ.
പ്രമുഖ ദേശീയ മാധ്യമങ്ങളായ ഹിതവാദ, ടെലഗ്രാഫ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നിവയിലെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്തിയുടെ ഉപദേശകനായി നിയമിതനാകുന്നത്.













Discussion about this post