VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

VSK Desk by VSK Desk
30 September, 2026
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

കൊല്ലം: കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ആചാര്യന്‍ എം.എ. കൃഷ്ണന്‍ (എം.എ.സാര്‍) ഓര്‍മ്മയാകുമ്പോള്‍, ഏറ്റവും കൂടുതല്‍ വിങ്ങിപ്പൊട്ടുന്നത് അദ്ദേഹത്തിന്റെ ജന്മനാടായ ഐവര്‍കാലയാണ്. ഒരുകാലത്ത് ഈ നാടിന്റെ ഇടവഴികളിലൂടെ ഓടിനടന്ന കുഞ്ഞുണ്ണി എന്ന ബാലനില്‍നിന്ന്, കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളുടെ കളിത്തോഴനായ ബാലഗോകുലത്തിന്റെ അമരക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, ഐവര്‍കാലയുടെ അഭിമാനചരിത്രം കൂടിയാണ്.

ഐവര്‍കാല മംഗലത്ത് പത്മനാഭന്റെയും കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും മകനായാണ് കൃഷ്ണന്‍ ജനിച്ചത്. കേശവപിള്ള, നാരായണപിള്ള, ഗോപാലപിള്ള എന്നിവര്‍ സഹോദരങ്ങള്‍. ഇളയവനായ കൃഷ്ണനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചത് ‘കുഞ്ഞുണ്ണി’ എന്നായിരുന്നു. ഐവര്‍കാലയിലെ കുഴിക്കലിടവക ജിവിഎസ്എച്ച്എസ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ തറവാട്. കുട്ടിക്കാലം മുതലേ വായനയോടും പ്രസംഗത്തോടും വലിയ താല്‍പര്യമുണ്ടായിരുന്നു. അറിവിനോടുള്ള ആ താല്‍പര്യം പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മറ്റൊരു ദിശയിലേക്ക് നയിച്ചു.

തിരുവനന്തപുരം സംസ്‌കൃതകോളേജില്‍ നിന്ന് തര്‍ക്കശാസ്ത്രത്തില്‍ ഉന്നത വിജയം നേടിയ അദ്ദേഹം കോട്ടയത്ത് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ജീവിതം സ്വന്തം തൊഴില്‍ മാത്രമാക്കി മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നാടിനും സമൂഹത്തിനും വേണ്ടി കൂടുതല്‍ വിശാലമായൊരു കര്‍മപഥം തേടി അധ്യാപക ജോലി ഉപേക്ഷിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പിന്നീട് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയപ്പോഴും, ജന്മനാടിന്റെ മണ്ണ് അദ്ദേഹത്തിന്റെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞില്ല.

നാടിനെ നെഞ്ചോട് ചേര്‍ത്ത്

കേരളം മുഴുവന്‍ ആദരിക്കുന്ന വലിയൊരു പ്രസ്ഥാനത്തിന്റെ നേതാവായി വളര്‍ന്നിട്ടും, ഐവര്‍കാലയുമായുള്ള ആത്മബന്ധം എം.എ. സാര്‍ കാത്തുസൂക്ഷിച്ചു. നാട്ടിലെത്തുമ്പോഴൊക്കെ പ്രായഭേദമന്യേ എല്ലാവരോടും സംസാരിക്കാനും പഴയ പരിചയക്കാരുടെ വിശേഷങ്ങള്‍ അന്വേഷിക്കാനും കൂട്ടായ്‌മകളില്‍ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി.

കഴിഞ്ഞ വര്‍ഷമായിരുന്നു ജന്മനാട്ടിലെത്തിയ അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനം. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്‍ രാധാകൃഷ്ണന്റെ വീടായ വള്ളിവിളയിലേക്കായിരുന്നു അദ്ദേഹം എത്തിയത്. ബന്ധുക്കളും അയല്‍പക്കക്കാരും നാട്ടിലെ ബാലഗോകുലം പ്രവര്‍ത്തകരുമെല്ലാം അന്ന് എംഎ സാറിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങാനെത്തിയിരുന്നു. ബാലഗോകുലത്തിന്റെ വ്യാപനത്തെക്കുറിച്ച് പഴയ ഗോകുലം പ്രവര്‍ത്തകന്റെ ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം അന്ന് സംസാരിച്ചു. കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി മാറി. കുട്ടികളോട് സംസാരിക്കുമ്പോള്‍ പഴയ കളിത്തോഴന്റെ സ്‌നേഹവും സൗഹൃദവും തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

കൃഷ്ണായനം; നാടിന്റെ ഓര്‍മയിലെ മഹോത്സവം

ഐവര്‍കാലയുമായി എം.എ. സാറിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളില്‍ ഒന്നായിരുന്നു 2003ല്‍ 101 ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ഐവര്‍കാലയില്‍ നടന്ന ‘കൃഷ്ണായനം’. അയ്യായിരത്തോളം ബാലികാ-ബാലന്മാര്‍ പങ്കെടുത്ത ആ പരിപാടി ഐവര്‍കാലയുടെ സാംസ്‌കാരിക ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറി. സാമുദായിക-സാംസ്‌കാരിക സംഘടനകളുടെ നേതാക്കളടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹത്തെ ആദരിച്ചു.

ജന്മനാട് നല്‍കിയ ആ സ്നേഹവും ആദരവും തന്റെ കര്‍മമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ ഊര്‍ജമായാണ് എം.എ. സാര്‍ കണ്ടത്. ഐവര്‍കാല അദ്ദേഹത്തിന് വെറുമൊരു ജന്മസ്ഥലം മാത്രമായിരുന്നില്ല; എത്ര ദൂരെയെത്തിയാലും തിരികെ എത്തിച്ചേരാന്‍ ആഗ്രഹിച്ച സ്വന്തം തറവാടായിരുന്നു.

ലാളിത്യമായിരുന്നു മുഖമുദ്ര

സരസമായ സംസാരവും ലളിതമായ ജീവിതശൈലിയും കൊണ്ട് എം.എ. സാര്‍ ഐവര്‍കാലക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണ് നേടിയിരുന്നത്. കര്‍മമണ്ഡലങ്ങളില്‍ കോഴിക്കോടും എറണാകുളവുമൊക്കെയായിരുന്നു പ്രധാന താവളങ്ങളെങ്കിലും, മനസ്സില്‍ എപ്പോഴും ഒരു ഇടം ഐവര്‍കാലയ്‌ക്കായി മാറ്റിവച്ചിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തിലും ജന്മനാടിനോടുള്ള ആ ബന്ധം അദ്ദേഹം കൈവിട്ടില്ല. തന്റെ ഭൗതികശരീരം ജന്മനാടായ ഐവര്‍കാലയിലെ തറവാട്ടുവീട്ടില്‍ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം, ഈ മണ്ണിനോടുള്ള ആഴമേറിയ സ്നേഹത്തിന്റെ അവസാന സാക്ഷ്യമായി. ഐവര്‍കാലയുടെ വഴികളിലൂടെ ഒരിക്കല്‍ ‘കുഞ്ഞുണ്ണി’യായി നടന്ന ആ ബാലന്‍ ഇന്ന് ഓര്‍മയാകുമ്പോള്‍, ഒരു വ്യക്തിയെ മാത്രമല്ല നാടിന് നഷ്ടമാകുന്നത്. സ്വന്തം മണ്ണില്‍നിന്ന് വളര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരികജീവിതത്തില്‍ തന്റേതായ അടയാളം പതിപ്പിച്ച ഒരു തലമുറയുടെ പ്രിയപ്പെട്ട ‘എം.എ. സാറിനെയാണ്’. ഐവര്‍കാലയുടെ മണ്ണില്‍ ആ ദീപം അണയുമ്പോള്‍, ഒരു ഗ്രാമത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ് ഓര്‍മയാകുന്നത്.

Share
Tweet
SendShareShare

Latest from this Category

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies