കൊച്ചി: ജന്മഭൂമി നേതൃത്വം നല്കുന്ന ഗീതാദൃഷ്ടി കോണ്‍ക്ലേവ്- 2026ന്റെ ഭാഗമായി ഭഗവദ്ഗീതാശ്ലോകപാരായണ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിക്കും. അഞ്ച് മുതല്‍ 10 വയസുവരെ ഭഗവദ്ഗീത മൂന്നാം അധ്യായം ഒന്നുമുതല്‍ 10 വരെയുള്ള ശ്ലോകങ്ങള്‍. 10 മുതല്‍ 15 വയസുവരെ രണ്ടാം അധ്യായം 11 മുതല്‍ 20 വരെ ശ്ലോകങ്ങള്‍. 15 മുതല്‍ 20 വയസുവരെ നാലാം അധ്യായം 21 മുതല്‍ 30 വരെ ശ്ലോകങ്ങള്‍. 20 വയസു മുതല്‍ പതിനെട്ടാം അധ്യായം 69 മുതല്‍ 78 വരെ ശ്ലോകങ്ങളുമാണ് മത്സരത്തിനായി പാരായണം ചെയ്യേണ്ടത്.
കര്‍മ്മവും ധര്‍മ്മവും നേതൃത്വവും- ഗീതയുടെ കാഴ്ചപ്പാടില്‍, സ്ഥിതപ്രജ്ഞത-വൈകാരിക കൊടുങ്കാറ്റുകളില്‍ നിന്നുള്ള അതിജീവനം, വ്യക്തി കുടുംബം സമൂഹം എന്നിവയുടെ വളര്‍ച്ചയും ഗീതയുടെ യജ്ഞ സങ്കല്പവും എന്നീ മൂന്ന് വിഷയങ്ങളിലാണ് ഉപന്യാസ മത്സരം. ഡിസംബര്‍ 10 വൈകിട്ട് ആറുവരെ രജിസ്ട്രേഷന് സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
ഭഗവദ്ഗീതയുടെ സന്ദേശവും ദര്‍ശനവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക, കുട്ടികളിലും യുവജനങ്ങളിലും ഗീതാപഠനത്തോടുള്ള താത്പര്യം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഡിസംബര്‍ 20ന് ഐരാപുരത്ത് കോണ്‍ക്ലേവ് ഒരുക്കുന്നത്.
ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും പ്രശംസാപത്രവും നല്‍കും. മറ്റുള്ള സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും ഒരുക്കിയിട്ടുണ്ട്. ഉപന്യാസ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവരുടെ രചനകള്‍ ജന്മഭൂമിയില് പ്രസിദ്ധീകരിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഔദ്യോഗിക വെബ്സൈറ്റായ janmabhumi.in വഴി ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ. ശ്രീനിവാസന്- 82814 08413, അഡ്വ. എടമന നാരായണന്-93882 30886, ഡോ. കെ.ആര്. അശ്വനി-94939 52288.











