കൊടുങ്ങല്ലൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന തിന്മകളെ അതീജീവിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, പരിസ്ഥിതിക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സനാതനമൂല്യങ്ങളെയും പ്രാദേശിക വിജ്ഞാനത്തെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്‌കൃതത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അറിവ് സമ്പാദിക്കാനുതകുന്ന രീതിയില്‍ സ്‌കൂള്‍- കോളേജ് തലങ്ങളില്‍ സംസ്‌കൃത പഠനം സംസ്‌കൃതമാധ്യമത്തിലൂടെ നടപ്പാക്കണമെന്നും വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ആവശ്യപ്പെട്ടു.
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ. പി.കെ മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീശദേവ പൂജാരി മുഖ്യപ്രഭാഷണം നടത്തി. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ മാര്‍ഗദര്‍ശനം നല്‍കി. ചടങ്ങില്‍ ക്ഷേത്രകലാ പുരസ്‌കാരം നേടിയ പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരന്‍ എടനാട് രാജന്‍ നമ്പ്യാരെ ആദരിച്ചു.
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്‌കൃത ഭാഷയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന തലത്തില്‍ നല്‍കി വരാറുള്ള പണ്ഡിതരത്‌നം പുരസ്‌കാരവും, ശര്‍മ്മാജി പുരസ്‌കാരവും പ്രഖ്യാപിച്ചു. പണ്ഡിതരത്‌നം പുരസ്‌കാരത്തിന് സംസ്‌കൃത പണ്ഡിതനായ പ്രൊഫ. എം.പി ഉണ്ണികൃഷ്ണനും, ശര്‍മ്മാജി പുരസ്‌കാരത്തിന് ഡോ. പി.കെ ശങ്കരനാരായണനും അര്‍ഹനായി.
Discussion about this post