ന്യൂഡല്‍ഹി: താലിബാനേയും അവരുടെ വിജയത്തെ ആഘോഷിക്കുന്നവരേയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ..അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയം ഇന്ത്യയില്‍ ചിലര്‍ ആഘോഷമാക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം വീഡിയോയിലൂടെയാണ് വിമര്‍ശിച്ചത്. താലിബാന്റെ വിജയത്തെ ഇന്ത്യയിലെ ഒരു കൂട്ടം മുസ്ലീങ്ങള്‍ ആഘോഷമാക്കുന്നത് അപകടകരമാണെന്നും നസീറുദ്ദീന്‍ പറയുന്നു. താലിബാന്‍ 100 ശതമാനവും ഒരു ശാപമാണെന്ന കുറിപ്പോടെ സയേമ എന്ന കലാകാരിയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
‘ അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതിനെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങളും ഇതിനെ വലിയ ആഘോഷമാക്കുന്നു. ഇത് അപകടമാണ്. ഇത്തരത്തില്‍ ആഘോഷം നടത്തുന്നവര്‍ നവീകരണം വേണോ അതോ പഴയ അപരിഷ്‌കൃത രീതി മതിയോ എന്നു ചിന്തിക്കണം. നമുക്കൊന്നും ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അപരിഷ്‌കൃതായ മാറ്റങ്ങള്‍ ഇവിടെ ഉണ്ടാകാതിരിക്കട്ടെ’ എന്നും നസീറുദ്ദീന്‍ പറയുന്നു.
Discussion about this post