അമൃത്സര്‍: കൊവിഡ് കാല നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ അട്ടാരിയില്‍ വീണ്ടും ആവേശം വിതറി വന്ദേമാതരഘോഷം. 17 മാസത്തിന് ശേഷമാണ് അട്ടാരി അതിര്‍ത്തിയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി സൈനിക റിട്രീറ്റ് നടന്നത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരഘോഷങ്ങളോടെയാണ് ബിഎസ്എഫ് ഭടന്മാര്‍ അതിര്‍ത്തിയില്‍ നടത്തുന്ന റിട്രീറ്റിന് ജനങ്ങള്‍ വരവേറ്റത്. പതിനായിരത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം റിട്രീറ്റ് കാണാന്‍ വന്നു. മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 മാര്‍ച്ച് 7 മുതല്‍ വിനോദസഞ്ചാരികളുടെ പ്രവേശനം അട്ടാരി അതിര്‍ത്തിയില്‍ നിര്‍ത്തിവച്ചിരുന്നു. സപ്തംബര്‍ 17 ന്, സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ബിഎസ്എഫ് 300 പേരെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. തിങ്കളാഴ്ചയാണ് ആ നിയന്ത്രണവും ഒഴിവാക്കിയത്. അട്ടാരി അതിര്‍ത്തിക്കടുത്തുള്ള ജോയിന്റ് ചെക്ക് പോസ്റ്റിന് മുന്നില്‍ നിന്ന് ചടങ്ങുകള്‍ വീക്ഷിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. 1959 മുതല്‍ റിട്രീറ്റ് ചടങ്ങ് ഇന്ത്യയിലെയും പാകിസ്താനിലെയും സുരക്ഷാ സേനയാണ് ഇതില്‍ പങ്കെടുക്കുന്നത്. 25 മിനിറ്റ് നേരമാണ് ചടങ്ങുകള്‍.
Discussion about this post