നാല്‍ബരി(ആസാം): മുഗളര്‍ക്കെതിരെ പോരാടിയ ധീരരായ അഹോം സേനാനികള്‍ക്ക് അന്നമായി മാറിയ നെല്‍വിത്തിന് ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ ആദരം. ബോകസൗഹള്‍ എന്ന് നെല്ലിനത്തെ ആദരിക്കുന്നതിനായി നാല്‍ബരി-ബാര്‍പേട്ട ഡിവിഷനിലെ തപാല്‍ ഓഫീസ് സൂപ്രണ്ട് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി. നാല്‍ബരി നാട്യമന്ദിറില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. അസമിലെ താഴ്ന്ന പ്രദേശങ്ങളില്‍ വളരുന്ന ഒരു ഇനമാണ് ബോകസൗഹള്‍. പതിനേഴാം നൂറ്റാണ്ടില്‍, മുഗള്‍ സൈന്യത്തോട് പോരാടുന്ന അഹോം പട്ടാളക്കാരുടെ പ്രധാന ഭക്ഷണമായിരുന്നു അത്. ആസാമിലെ വയലുകളില്‍ അധ്വാനിക്കുന്ന നൂറുകണക്കിന് കര്‍ഷകരുടെ പ്രധാന ഭക്ഷണമാണിത്.
Discussion about this post