കൊച്ചി: ഒന്നിക്കേണ്ടിടത്ത് ഒന്നിക്കണം, ഒരേ സ്വരത്തില്‍, ഒരേ പാതയില്‍ മുന്നേറണം, അപമാനങ്ങളിനി ഉണ്ടാകരുത്…. ഹിന്ദുസമൂഹത്തിന് പൊരുതാനും മുന്നേറാനും കരുത്തുപകരുന്ന ആഹ്വാനവുമായി കേരള ധര്‍മ്മാചാര്യസഭയ്ക്ക് തുടക്കം കുറിച്ചു. ഹിന്ദുസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ആധികാരിക അഭിപ്രായം പറയുന്ന വേദിയായി ധര്‍മ്മാചാര്യ സഭ മാറും. എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു ഉദ്ഘാടനവേദി.
ശ്രീരാമകൃഷ്ണമിഷന്‍, ചിന്മയാമിഷന്‍, ശിവഗിരിമഠം, മാതാഅമൃതാനന്ദമയീമഠം, സംബോധ് ഫൗണ്ടേഷന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീരാമദാസമിഷന്‍, ശുഭാനന്ദാശ്രമം, ശ്രീശങ്കരപരമ്പരാശ്രമങ്ങള്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സംന്യാസാശ്രമങ്ങളുടെ പങ്കാളിത്തത്തോടെയാണ് ധര്‍മ്മാചാര്യസഭയ്ക്ക് തുടക്കം കുറിച്ചത്. ഹൈന്ദവാചാര്യന്മാരും സംന്യാസി ശ്രേഷ്ഠന്മാരും തന്ത്രിമുഖ്യന്മാരും ജ്യോതിഷ വാസ്തുവിദ്യാ പണ്ഡിതന്മാരും സാക്ഷ്യംവഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് ധര്‍മ്മാചാര്യസഭയുടെ അധ്യക്ഷന്‍. മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരിയാണ് ജനറല്‍ കണ്‍വീനര്‍.
വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ധര്‍മ്മാചാര്യസഭ ലക്ഷ്യം വെക്കുന്നത്.
വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരും ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതിയും ചേര്‍ന്ന് ധര്‍മ്മാചാര്യസഭയ്ക്ക് ഭദ്രദീപം കൊളുത്തി. ധാര്‍മ്മികവിഷയങ്ങളില്‍ അന്തിമവാക്ക് ഈ സഭ അംഗീകരിച്ചാല്‍, അത് നടപ്പാക്കുകയാവണം ഹിന്ദുസമൂഹത്തിന്റെ കര്‍ത്തവ്യമെന്ന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഒരേ വേദകല്‍പ വൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്നവരാണ് ഹിന്ദുക്കളെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലവിഷയത്തില്‍ ഹൈന്ദവ ചേതനയെ മുഴുവന്‍ അപമാനിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായപ്പോഴാണ് ധര്‍മ്മാചാര്യസഭയുടെ അനിവാര്യത ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആമുഖം അവതരിപ്പിച്ചു.
സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്‌സ്വരൂപാനന്ദ, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിനായകചന്ദ ദീക്ഷിത്, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി, പുഷ്പദാസ് തന്ത്രി, ശിവാനന്ദ ശര്‍മ്മ, ഡോ. കെ. ബാലകൃഷ്ണ വാര്യര്‍ എന്നിവര്‍ ഉദ്ഘാടന സഭയില്‍ സന്നിഹിതരായി.
കേരള ധര്‍മ്മാചാര്യ സഭ:
മാര്‍ഗ്ഗദര്‍ശകര്‍: സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ, ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, തന്ത്രി ചേന്നാസ് ദിനേശന്‍, താഴമണ്‍ മഠം കണ്ഠരര് രാജീവരര്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി.
അദ്ധ്യക്ഷന്‍; സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍: മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി.
നിര്‍വാഹകസമിതി: സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗീതാനന്ദജി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഉദിത്‌ചൈതന്യ, സ്വാമി യോഗാനന്ദസരസ്വതി, കാരുമാത്ര വിജയന്‍ തന്ത്രി, വിനായക ചന്ദ് ദീക്ഷിത്, ഗോപാലകൃഷ്ണന്‍ തന്ത്രി, പുഷ്പദാസ് തന്ത്രി, ശ്യാം സുന്ദര്‍ വാദ്ധ്യാര്‍, എടവലത്ത് പുടയൂര്‍ ജയന്‍ നമ്പൂതിരി, തരണനെല്ലൂര്‍ സതീശന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, ജ്യോതിസ്സ് പറവൂര്‍, എ.ബി. ശിവന്‍, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രികള്‍, ഈശാനന്‍ നമ്പൂതിരിപ്പാട്, കമലാ നരേന്ദ്രഭൂഷന്‍, കെ.എസ്. രാവുണ്ണിപണിക്കര്‍
Discussion about this post