വരാണസി: കാനഡയില്‍ നിന്ന് രാജ്യം വീണ്ടെടുത്ത മാ അന്നപൂര്‍ണയ്ക്ക് കാശിയില്‍ പ്രാണപ്രതിഷ്ഠ. നവംബര്‍ 15ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അന്നപൂര്‍ണാദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി അറിയിച്ചു.
ചടങ്ങിന് മുന്നോടിയായി വിപുലമായ ഘോഷയാത്ര നടക്കും. കാസ്ഗഞ്ച്, കാണ്‍പൂര്‍, അയോധ്യ, കാശി എന്നിവയുള്‍പ്പെടെ നാല് പുണ്യനഗരങ്ങളില്‍ ഭക്തജനങ്ങള്‍ വിഗ്രഹയാത്രയെ വരവേല്‍ക്കും.
കാശിയില്‍ നിന്ന് മോഷണം പോയ മാ അന്നപൂര്‍ണയുടെ പതിനെട്ടാം നൂറ്റാണ്ടിലെ വിഗ്രഹം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ന്യൂദല്‍ഹിയില്‍ കൈമാറി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കാനഡയില്‍ നിന്നാണ് വീണ്ടെടുത്ത പ്രതിമ സംസ്ഥാനമന്ത്രിമാരടക്കമുള്ള സംഘം ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ധര്‍മേന്ദ്ര പ്രധാന്‍, മീനാക്ഷി ലേഖി, അശ്വനി കുമാര്‍ ചൗബെ, അനുപ്രിയ പട്ടേല്‍, സ്മൃതി ഇറാനി, ബി.എല്‍. വര്‍മ, അര്‍ജുന്‍ റാം മേഘ്വാള്‍, പങ്കജ് ചൗധരി, ലഫ്റ്റനന്റ് ജനറല്‍ വികെ സിംഗ്, ജി. കിഷന്‍ റെഡ്ഡി, സഞ്ജീവ് ബല്യാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചുവന്ന പട്ടില്‍ പൊതിഞ്ഞ്, വെള്ളിക്കുട ധരിച്ച് സിംഹാസനാരൂഢയായാണ് അന്നപൂര്‍ണാദേവിയുടെ വിഗ്രഹം. ദല്‍ഹി മുതല്‍ 800 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിക്കുന്നത്.
Discussion about this post